വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ ഖജനാവ് അദാനിക്ക് അടിയറവ്‌വച്ച് കേരള സര്‍ക്കാര്‍, കേരളത്തിന്റെ അത്ഭുതം തീറെഴുതരുത്

കേരളം ദൈവത്തിന്റെ നാടാണെന്ന് വിദേശികള്‍ പറയുന്നത് വെറുതെയല്ല. പ്രകൃതി അനുഗ്രഹിച്ച ഒട്ടേറെ സവിശേഷതകള്‍ കേരളത്തിനുണ്ട്. ഇവിടെത്തെ കാലാവസ്ഥയും,ടൂറിസം സാധ്യതകളും, ഉയര്‍ന്ന് നില്‍ക്കുന്ന വിദ്യാഭ്യാസ നിലവാരവും, ആരോഗ്യപരമായ മുന്നേറ്റവും യോറോപ്പിനെപ്പോലും കവച്ചുവയ്ക്കുന്ന രീതിയിലാണ്. എന്നാല്‍ സ്വന്തം സാധ്യതകള്‍ കണ്ടെത്തി പരിപോശിപ്പിക്കാന്‍ കേരളത്തിന് കഴിയുന്നില്ലെന്നതാണ് ഇവിടത്തെ പദ്ധതികള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി ഗതികേട് വരുന്നത്.
കേരള ഖജനാവ് തീറെഴുതിയാണ് വിഴിഞ്ഞം തുറമുഖപദ്ധതി നടത്തിപ്പിനായി അദാനിക്ക് കൊടുക്കുന്നത്. അദാനിപറയുന്ന എന്തും അംഗീകരിച്ച് പ്രകൃതിയാല്‍ നമ്മുക്ക് ലഭിച്ച അത്ഭുതത്തെ അദാനിഗ്രൂപ്പിന് കൊടുക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചിട്ടുള്ളതാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തുറമുഖ പദ്ധതിയുടെ അവസാനവട്ട ടെന്‍ഡറില്‍ അദാനി ഗ്രൂപ്പ് മാത്രമാണ് പങ്കെടുത്തത്. അതുകൊണ്ട് സര്‍ക്കാരുമായി വിലപേശി അംഗീകരിക്കാനാണ് അദാനി ശ്രമിക്കുന്നത്.മൊത്തം 7525 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന തുറമുഖ പദ്ധതിയില്‍ 1635 കോടി രൂപ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതമായി നല്‍കണം. പുലിമുട്ടും മത്സ്യബന്ധന തുറമുഖവും നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കൂടിയാകുമ്പോള്‍ 2300 കോടിയോളം രൂപ സര്‍ക്കാര്‍ വിഹിതമായി ചെലവഴിക്കണം. ഇതിനു പുറമെയാണ് പശ്ചാത്തലവികസനത്തിനായി ചെലവഴിക്കേണ്ട തുക. ഇതിനകം 206 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. തുറമുഖത്തേക്കുള്ള റോഡ്, റെയില്‍, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കണം.തുറമുഖം നിര്‍മ്മിച്ച് 40 വര്‍ഷം അദാനി ഗ്രൂപ്പ് തന്നെ കൈകാര്യം ചെയ്യും. 40 വര്‍ഷം എന്നത് 60 വര്‍ഷംവരെയാക്കി ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്. ഈ കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വരുമാനവും ലഭിക്കില്ല. എന്നുപറഞ്ഞാല്‍ പുരയിടം തനിക്കും വരുമാനം മറ്റവനും എന്നു പറയുന്ന അവസ്ഥയാണ് കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത്.
വല്ലാര്‍പാടം പോലൊരു നല്ലൊരു ഗുണപാഠം നമ്മുക്ക് മുന്നിലുള്ളതാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ചുമതല കൊച്ചി പോര്‍ട്ട് ട്രസ്റ്റിനാണെങ്കിലും വരുമാനം ദുബായ് പോര്‍ട്ടിനാണ്. ഇവിടെ ഡ്രഡ്ജിങ്ങിനുള്ള ആവര്‍ത്തനചിലവ് സര്‍ക്കാരിനെ കുത്തുപാളെടുപ്പിച്ചിരിക്കുകയാണ്. അനുഭവം മുന്നിലുണ്ടായിട്ടും പഠിക്കില്ലെന്നതാണ് നമ്മുടെ സ്വഭാവം. സ്വകാര്യമേഖലയ്ക്ക് സ്വശ്രയകോളേജ് അനുവദിച്ചതുപോല അവസാനം ഇതും സര്‍ക്കാരിന്റെ കയ്യില്‍ നില്‍ക്കില്ല. അദാനി പറയുന്നതെല്ലാം അവസാനംവരെ സര്‍ക്കാരിന് വഴങ്ങേണ്ടിവരും.
പ്രകൃത്യാതന്നെ 20മീറ്റര്‍ ആഴമുള്ള കടലാണ് വിഴിഞ്ഞത്തുള്ളത്.ലോകത്ത് തന്നെ കരയോട് ചേര്‍ന്ന് ഇത്രയും ആഴമുള്ള ഭാഗം ഒരുരാജ്യത്തും ഇല്ല. ഡ്രഡ്ജിങ്ങ് നടത്താതെ തന്നെ ഇവിടേക്ക് കപ്പടലുപ്പിക്കാമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ എറ്റവും നഷ്ടമുണ്ടാകുന്നത് ദുബായ്,കൊളംബോ, സിംഗപ്പുര്‍,ഹോംങ്കോങ്ങ് തുടങ്ങിയ സ്ഥലത്തെ തുറമുഖങ്ങള്‍ക്കാണ്. അവരാണ് ഇത്രയും കാലം തുറമുഖ്ം യാഥാര്‍ഥ്യമാക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
എന്ത്‌കൊണ്ട് ഇവിടെ പബ്ലിക് പ്രൈവറ്റ് മോഡന്‍ പരീക്ഷിച്ചുകൂടാ? ഇങ്ങനെ യാഥാര്‍ഥ്യത്തിലായ എത്രയോ സംരംഭങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്.
മൂന്ന് സ്വതന്ത്രതുറമുഖങ്ങളും മൂന്ന് ടെര്‍മിനലുകളുമുള്ള അദാനിയുടെ ഏഴാമത്തെ തുറമുഖ സംരഭമാണ് വിഴിഞ്ഞം. ഗുജറാത്തിലെ കണ്ട്‌ല, മുന്ദ്ര, ഹസിര, ദഹേജ്, ഗോവയിലെ മര്‍മ്മാ ഗോവ, വിശാഖപട്ടണം തുറമുഖത്തെ കല്‍ക്കരിടെര്‍മിനല്‍ എന്നിവയുടെ നടത്തിപ്പുണ്ട്. ആസ്‌ട്രേലിയയിലെ ആബട്ട്‌പോയിന്റ് തുറമുഖത്തിന്റെ നടത്തിപ്പു ചുമതലയും അദാനിക്കാണ്. ചെന്നൈയില്‍ എന്നൂര്‍ തുറമുഖത്ത് 1270 കോടിയുടെ കൂറ്റന്‍ ടെര്‍മിനല്‍ പദ്ധതിയും അദാനിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ സംരംഭകരായ അദാനി ഗ്രൂപ്പിന് പ്രധാനമന്ത്രിയുമായുള്ള അടുപ്പവും പ്രസിദ്ധമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















