വീക്ഷണത്തിലെ ലേഖനം ജനതാദളിനുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പെന്ന് കോടിയേരി

വീക്ഷണത്തിലെ ലേഖനം ജനതാദളിനും എം.പി.വീരേന്ദ്രകുമാറിനുമുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഘടകകക്ഷികളെ കോണ്‍ഗ്രസിന് വിശ്വാസമില്ലാതായിരിക്കുന്നു. ആധിക്ഷേപം സഹിച്ച് യുഡിഎഫില്‍ തുടരണമോ എന്ന് ജനതാദള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് മത്സരം നടന്നുവെന്ന പ്രചാരണം വ്യാജമാണ്. വിഷയത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















