കുഞ്ഞിന്റെ കൊലപാതകം: അമ്മയുടെ അടുപ്പക്കാരായ രണ്ടുപേര്‍ കസ്റ്റഡിയില്‍

മനുഷ്യന് ഭ്രാന്തായാല്‍ ചങ്ങലക്കിടാം ചങ്ങലക്കു ഭ്രാന്തായാലോ. വന്നുവന്ന് ആധുനിക ലോകത്തിലെ മനുഷ്യന് എന്തിനോടുള്ള ഭ്രാന്താണെന്നുമാത്രം സംശയം അതോ ആരെയും പേടിയില്ലാഞ്ഞിട്ടോ. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു.
കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുതിയ ദിശയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്‍മാര്‍ കൂടി ഇന്ന് അറസ്റ്റിലായേക്കും. കുഞ്ഞിന്റെ അമ്മ കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ചന്ദ്രപ്രഭ (28) ഇന്നലെ അറസ്റ്റിലായിരുന്നു. ഇവരുമായി ബന്ധമുള്ള ഓട്ടോ െ്രെഡവറും മറ്റൊരാളുമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കൊലപാതകം.
പൊലീസ് പറയുന്നത്: മാനസികാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ച ശേഷം ഉറങ്ങിക്കിടന്നിരുന്ന താന്‍ ഒപ്പം കിടന്നിരുന്ന കുഞ്ഞിന്റെ പുറത്തേക്ക് മറിഞ്ഞു വീണുവെന്നും ഇതിനു ശേഷം കുഞ്ഞിന് അനക്കമില്ലെന്നും ചന്ദ്രപ്രഭ തന്നെയാണ് വെള്ളിയാഴ്ച രാവിലെ കടയ്ക്കാവൂര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നുവെന്ന് പരിശോധനയില്‍ മനസിലായി. ശ്വാസകോശത്തില്‍ വെള്ളംകയറിയാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ ചന്ദ്രപ്രഭയുടെ കള്ളക്കളി പൊളിയുകയായിരുന്നു. സംഭവത്തിനുശേഷം തിരുവനന്തപുരം വനിതാമന്ദിരത്തില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് കൊലപാതകകഥ പുറത്തു വന്നത്. ചന്ദ്രപ്രഭ കിടന്നുറങ്ങി എന്നു പറഞ്ഞ സമയവും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ പറഞ്ഞ സമയവും തമ്മിലുള്ള പൊരുത്തക്കേടാണ് ചന്ദ്രപ്രഭയെ പ്രതിക്കൂട്ടിലാക്കിയത്.
വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് ചന്ദ്രപ്രഭ കുഞ്ഞിനെ വീട്ടിലെ വാട്ടര്‍ടാങ്കില്‍ മുക്കിപ്പിടിച്ചു. ഇതിനു ശേഷം ശരീരത്ത് ശക്തിയായി അമര്‍ത്തിപ്പിടിക്കുകയും ചെയ്തതോടെയാണ് കുഞ്ഞ് മരിച്ചത്. ഈ കുഞ്ഞുമായി രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്നു. അടുത്ത ദിവസം രാവിലെ 7 മണിയോടെ മരിച്ചു വിറങ്ങലിച്ച കുഞ്ഞിനെ തോളിലേറ്റി ഒരു നാടകവും നടത്താന്‍ ഇവര്‍ മറന്നില്ല. മുറ്റത്ത് കുഞ്ഞുമായി കരഞ്ഞുനില്‍ക്കുന്ന ഇവരെക്കണ്ട അയല്‍വാസി കാരണം ചോദിച്ചപ്പോള്‍കുഞ്ഞ് അനങ്ങുന്നില്ലയെന്നാണ് ചന്ദ്രപ്രഭ പറഞ്ഞത്.
മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെയാണ് ചന്ദ്രപ്രഭ കാര്യങ്ങള്‍ നടപ്പാക്കിയതെന്ന് പൊലീസ് പറയുന്നു. ഒന്നര വര്‍ഷത്തോളമായി ചന്ദ്രപ്രഭ ഈ വാടക വീട്ടില്‍ താമസമാക്കിയിട്ട്. എന്നിട്ടും അയല്‍ക്കാരുമായിപ്പോലും യാതൊരുവിധ അടുപ്പവും ഇവര്‍ക്കുണ്ടായിരുന്നില്ല. അയല്‍ക്കാര്‍ എന്തെങ്കിലും ചോദിച്ചാല്‍ത്തന്നെ ഒരു ചിരിയില്‍ അല്ലെങ്കില്‍ ഒന്നോരണ്ടോ വാക്കില്‍ മറുപടിനല്‍കി വീട്ടിനകത്തു കയറിപ്പോകും.ഇത് തുടര്‍ന്നപ്പോള്‍ അയല്‍ക്കാര്‍ പിന്നെ മിണ്ടാതെയായി. ബന്ധുക്കളോ മറ്റു ചിലരോ അവിടെ വരുന്നു എന്നല്ലാതെ അയല്‍ക്കാര്‍ക്ക് കൂടുതലൊന്നുമറിയില്ല.
ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഒരാളാണ് ചന്ദ്രപ്രഭയെ ആദ്യം വിവാഹം കഴിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ബന്ധം വിവാഹമോചനത്തില്‍ കലാശിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ ഒരു വീട്ടില്‍ ഇവര്‍ താമസമാക്കി. ഈ സമയത്താണ് ഗള്‍ഫുകാരനായ മറ്റൊരാളുമായി പരിചയപ്പെടുന്നത്. ഭാര്യയും രണ്ടുകുട്ടികളുടെ പിതാവുമായ ഇയാള്‍ ചന്ദ്രപ്രഭയുടെ സംരക്ഷണം ഏറ്റെടുത്തു. ചന്ദ്രപ്രഭയ്ക്ക് കാറും ഓട്ടോയും ഇയാള്‍ വാങ്ങിക്കൊടുത്തു. ഇങ്ങനെയാണ് അവനവഞ്ചേരിയിലെതന്നെ അയല്‍ക്കാരനായ ആള്‍ ഓട്ടോയില്‍ െ്രെഡവറായെത്തുന്നത്. ഇയാളുമായി ചന്ദ്രപ്രഭയ്ക്ക് ബന്ധമുണ്ടെന്ന് ഗള്‍ഫുകാരന് സംശയമുണ്ടായിരുന്നു. ഇതിനുശേഷമാണ് കീഴാറ്റിങ്ങലിലെ വാടക വീട്ടിലെത്തുന്നത്. ചന്ദ്രപ്രഭയ്ക്ക് കുട്ടി ജനിച്ചതോടെ പിന്നെ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചന്ദ്രപ്രഭയും ഗള്‍ഫുകാരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. കുഞ്ഞ് ഒരു പ്രശ്‌നമാകുമോ എന്നു കരുതിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
മാനസികാസ്വാസ്ഥ്യം ഉള്ള രീതിയില്‍ പെരുമാറുന്നത് ചന്ദ്രപ്രഭയുടെ അഭിനയമായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. വാടക കുടിശ്ശികയുടെ പേരില്‍ വീട്ടില്‍ നിന്നിറങ്ങണമെന്ന് വീട്ടുടമ പറഞ്ഞപ്പോഴും ഇവര്‍ മാനസികാസ്ഥ്യമുള്ള രീതിയില്‍ പെരുമാറിയിരുന്നതായി പറയപ്പെടുന്നു. കുഞ്ഞിനെ കൊന്ന ശേഷവും മാനസികാസ്വാസ്ഥ്യത്തിന് മരുന്നു കഴിച്ച വിവരമാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















