ആമി ഇപ്പോള്‍ മാസികയുടെ പണിപ്പുരയില്‍, മാവോയിസ്റ്റ് നേതാവിന്റെ മകളെന്ന പേരില്‍ സ്‌കൂളില്‍ യാതൊരു വിവേചനവുമില്ലായിരുന്നുവെന്ന് ആമി

മവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ ആമി ഇപ്പോള്‍ മാസിക പുറത്തിറക്കുന്ന തിരക്കിലാണ്. പാഠാന്തരം എന്ന വിദ്യാഭ്യാസ മാസികയുടെ സബ് എഡിറ്ററാണ് ആമി ഇപ്പോള്‍. തന്റെ അച്ഛനും അമ്മയ്‌ക്കെതിരെ തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും ഉയരുന്നുണ്ടെങ്കിലും ആമി അതൊന്നും കേള്‍ക്കാന്‍ ചെവി കൊടുക്കാറില്ല. തെറ്റായ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മാസികയിലൂടെ പണിപ്പുരയിലാണ് ആമി. മാസികയുടെ രണ്ടാമത്തെ ലക്കം ഇറക്കാനുള്ള തത്രപ്പാടിലാണ് ആമിയും സംഘവും. മാസികയുടെ പണികള്‍ ഇനിയും തീര്‍ന്നിട്ടില്ല.
ജോലികള്‍ ഇനിയും ബാക്കിയാണ്. ഇതിനിടയിലാണ് അച്ഛന്‍ രൂപേഷിന്റെയും അമ്മ ഷൈനയുടേയും കേസിന്റെ കാര്യങ്ങളും ആമിയ്ക്ക് നോക്കണം. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഇഷ്‌പ്പെടുന്നവരുടെ കൂട്ടായ്മയാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാട്ടുകയാണ് ആമി തന്റെ പുതിയ മാസികയിലൂടെ. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്ക്കരണം, ഈ രംഗത്തെ കച്ചവട താത്പര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വര്‍ഗീയത എന്നിവയ്‌ക്കെതിരെയുള്ള നിലപാടുകളോെടയാണ് മാസിക പുറത്തിറങ്ങുന്നത്. വിദ്യാഭ്യാസം എല്ലാവിഭാഗങ്ങള്‍ക്കും ലഭിക്കത്തക്കവിധം ജനകീയമാക്കാനാണ് മാസികയിലൂടെ ശ്രമിക്കുന്നത്. പുസ്തകങ്ങള്‍ വായിക്കാനും എഴുതാനും ആമിക്ക് ഏറെ ഇഷ്ടമാണ്. അനിയത്തിക്കും അങ്ങനെ തന്നെയാണ്.
പ്ലസ്ടു കഴിഞ്ഞ ആമി എല്‍എല്‍ബിക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തമാസം സ്‌കൂള്‍ തുറക്കുമ്പോള്‍ ആമി പഠിച്ചിരുന്ന സ്‌കൂളിലേക്കാണ് അനിയത്തിയുമെത്തുന്നത്. മാവോയിസ്റ്റ് നേതാവിന്റെ മകളാണെന്നതിന്റെ പേരില്‍ വിദ്യാഭ്യാസപരമായി ഒരു വിവേചനവും തങ്ങള്‍ക്ക് നേരിടേണ്ടിവന്നിട്ടില്ലെന്ന് ആമി പറഞ്ഞു. അച്ഛനെയും അമ്മയെയും പിടികൂടി വെടിവച്ചു കൊല്ലാനായിരുന്നു പോലീസിന്റെ ശ്രമമെന്നു ആമി നേരത്തെ വ്യക്തമാക്കിയിരുന്നു. ആമി തന്റെ അച്ഛനെയും അമ്മയെയും ജാമ്യത്തിലിറക്കാനുള്ള നിയമപോരാട്ടത്തിലാണ് ആമി ഇപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















