ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് അബ്ദുറബ്

ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം സര്‍ക്കാര്‍ അനുമതി നല്കില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന വ്യാപകമായി സ്‌കൂളുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയ്ക്കു ശേഷം സര്‍ക്കാരിനു നല്കിയ റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കും. റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടിയെടുക്കും. ജൂണ്‍ ആദ്യവാരം തന്നെ എല്ലാ സ്‌കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്തിക്കുമെന്നും അബ്ദുറബ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















