സീരിയല്‍ അവതാരക തട്ടിപ്പ്: ആരാണ് പിന്നില്‍ കളിച്ച പ്രമുഖന്‍

എല്ലാ തട്ടിപ്പു കേസിലും വമ്പന്‍മാര്‍ ഉണ്ടായിരിക്കും പോലീസ് പിടിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ഒക്കെ പരല്‍ മീനുകളെ മാത്രമായിരിക്കും. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ സീരിയല്‍ തട്ടിപ്പ് ദമ്പതികള്‍ക്കും പിന്നില്‍ കളിച്ചത് ഒരു പ്രമുഖനാണ്. ഇത്തവണ തട്ടിപ്പിന്റെ അവസരം കോണ്‍ഗ്രസിനോ, ഇടതു പക്ഷത്തിനോ കൊടുക്കാതെ ബിജെപിക്കാരനാണ് കൊണ്ടുപോയത്.
ബിജെപിയുടെ വെറുമൊരു ജില്ലാ കമ്മറ്റി അംഗം മാത്രമാണ് സിജി രാജഗോപാല്‍. കേരള കൗമുദിയിലൂടെ കൊച്ചിയില്‍ സജീവമായ രാജഗോപാല്‍ രാഷ്ട്രീയത്തില്‍ സജീവമായതോടെ പത്രക്കാരുടെ കണ്ണിലുണ്ണിയായി. നിതിന്യായ വ്യവസ്ഥയിലെ കുലപതി ജസ്റ്റീസ് വിആര്‍ കൃഷ്ണയ്യരുമായി അടുത്തതോടെ രാഷ്ട്രീയത്തിനപ്പുറമുള്ള പൊതുകാര്യ പ്രസക്തി രാജഗോപാലിന് കിട്ടി. മുത്തുവെന്ന രാജഗോപാല്‍ ഈ ബന്ധം ശരിക്കും മുതല്‍ക്കൂട്ടാക്കി. ബിജെപിയുടെ എല്ലാമെല്ലാമായ നരേന്ദ്ര മോദിയെ പോലും കൃഷ്ണയ്യരുടെ വീട്ടിലെത്തിച്ചു. മോദിയുടെ ഫാനായി കൃഷ്ണയ്യരെ മാറ്റിയതിന് പിന്നില്‍ രാജഗോപാലിന്റെ ഇടപെടലുണ്ട്. അങ്ങനെ ബിജെപിക്കാര്‍ക്കും കൃഷ്ണയ്യര്‍ക്കുമിടയിലെ പാലമായി മുത്തുവെന്ന രാജഗോപാല്‍ മാറി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൃഷ്ണയ്യരെ കണ്ട് മോദി അനുഗ്രഹം വാങ്ങിയിരുന്നു. മോദിയാണ് ഇന്ത്യയുടെ ഭാവിയെന്ന് കൃഷ്ണയ്യര്‍ പറഞ്ഞത് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പോലും കൃഷ്ണയ്യര്‍ പ്രകീര്‍ത്തിച്ച മോദിയെ വിമര്‍ശിക്കുന്നതിന് ഏറെ പാടുപെടേണ്ടി വന്നു. എന്ത് മനുഷ്യാവകാശ പ്രശ്‌നമുയര്‍ത്തിയാലും കൃഷ്ണയ്യരുടെ വാക്കുകള്‍ മോദിയും ബിജെപിയും ഉയര്‍ത്തിക്കാട്ടി. ഈ സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ മോദിയും ശ്രദ്ധിച്ചു. ഇത് രാഷ്ട്രീയപരമായി പ്രധാനമന്ത്രി പദത്തിലേക്ക് എത്താന്‍ അനിവാര്യമാണെന്ന മോദിയുടെ തിരിച്ചറിവിന്റെ ഫലമായിരുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കൃഷ്ണയ്യരെ പോലുള്ളവരുടെ പ്രശംസയും പാര്‍ട്ടിക്ക് അനിവാര്യതയായിരുന്നു. കൃഷ്ണയ്യരെ സംഘപരിവാറുമായി മുത്തു അടുപ്പിച്ചു. അങ്ങനെ കൊച്ചിയിലെ കൊച്ചുപയ്യന്‍ ദേശീയ നേതാക്കളുടെ പ്രിയങ്കരനായി.
ബിജെപിയുടെ ഏത് ദേശീയ നേതാവെത്തിയാലും കൃഷ്ണയ്യരെ കാണുന്നത് പതിവായതോടെ മുത്തുവിന്റെ ബന്ധങ്ങള്‍ കൂടി. മോദിയുടെ കിച്ചണ്‍ ക്യാബിനറ്റിലെ പ്രധാനികളുമായി ബന്ധവുമായി. ഇതിനെല്ലാം രാജഗോപാലിനെ സഹായിച്ചത് 2011ലെ തെരഞ്ഞെടുപ്പ് മത്സരമാണ്. ഹൈബി ഈഡനും സെബാസ്റ്റ്യന്‍ പോളിനുമെതിരെ മത്സരിച്ച് മുത്തു നേടിയത് ആറായിരത്തോളം വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ അതിലൂടെ ബിജെപിയുടെ പ്രധാനമുഖമായി കൊച്ചിയില്‍ മാറാന്‍ എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മുത്തുവിന് കഴിഞ്ഞു. ഇക്കാലത്താണ് കൃഷ്ണയ്യരും അദ്ദേഹത്തിന്റെ സംഘടനകളുമായി മുത്തുവിന്റെ ബന്ധം തുടങ്ങുന്നത്. കേരള കൗമുദിയിലെ പഴയ ജോലിയിലൂടെയുള്ള പത്രസുഹൃത്തുക്കളും കൂടിയായപ്പോള്‍ മുത്തു വളര്‍ന്നു.
നമോ മന്ത്രമുയര്‍ത്തിയാണ് മോദി ഇന്ത്യയെ കീഴടക്കിയത്. ഇതിന്റെ ഭാഗമായി നമോ കേരളയുമുണ്ടായി. ഇതിന്റെ അണിയറയില്‍ മുത്തുവുമുണ്ടായിരുന്നു. ബിജെപിയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കപ്പുറം വോട്ടര്‍മാരെ സ്വാധീനിക്കുയായിരുന്നു ലക്ഷ്യം. മോദിയുടെ പ്രധാനികള്‍ തന്നെ നമോ കേരള ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ഇതിന്റെ പ്രധാന സംഘാടകനായി മുത്തു മാറി. ബിജെപി സംസ്ഥാന നേതൃത്വത്തിനപ്പുറം മോദിയുടെ വിശ്വസ്തരുമായി മുത്തു ചങ്ങാത്തത്തിലായി. പ്രധാനമന്ത്രി പദത്തില്‍ മോദി എത്തിയപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും മുത്തുവും കൂട്ടരും ആഘോഷിച്ചു. മുത്തു ലഡു തയ്യാറാക്കുന്നതും മറ്റും ഇംഗ്ലീഷ് പത്രങ്ങളില്‍ പോലും വലിയ വാര്‍ത്തയായി. ഈ സാമൂഹിക സാസ്‌കാരിക ബന്ധങ്ങളാണ് ജയേഷ് എന്ന തട്ടിപ്പുകാരനുമായും മുത്തുവിനെ അടുപ്പിച്ചത്. ഝാര്‍ഖണ്ഡിലും മറ്റും മെഡിക്കല്‍ കോളേജും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെന്ന ജയേഷിന്റെ ആഗ്രഹങ്ങളെ മുത്തുവിന്റെ ബന്ധങ്ങളും സഹായിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
തട്ടിപ്പ് കേസിലെ പ്രതികളായ ജയേഷ് ജെ കുമാറും ഭാര്യ രാരിയുമായി ജയേഷും കുടുംബസമേതം യാത്രകള്‍ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം അപ്പുറം ചോദ്യം ചെയ്യലില്‍ ജയേഷും രാരിയും രാജഗോപാലിന്റെ പേരും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് നടത്താന്‍ ജയേഷ് ഉപയോഗിച്ച ആദ്യത്യ എന്നതിന് സമാനമായ പേരിലെ സ്ഥാപനത്തില്‍ പങ്കാളിയാണ് ബിജെപി നേതാവുമെന്ന് പൊലീസിന് വ്യക്തമായത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാജഗോപാല്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ സത്യവാങ്മൂലത്തിലും ആദ്യത്യാ മാര്‍ക്കറ്റിംഗുമായുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ആദിത്യ എന്ന സ്ഥാപനത്തിന്റെ പേര് പുറത്തായതോടെ മുത്തുവിന് നില്‍ക്കകളി ഇല്ലാതെയായി. രാജഗോപാലിന്റെ കൂടെ സഹകരണത്തോടെയാണ് എല്ലാം നടത്തിയതെന്ന് ജയേഷ് മൊഴി നല്‍കിയെന്നാണ് സൂചന. പക്ഷേ അന്വേഷണം പൂര്‍ത്തിയായാലേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















