തിരൂരില്‍ ഗര്‍ഭിണിയായ യുവതി മകളെയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

തിരൂരില്‍ ഗര്‍ഭിണിയായ യുവതി മകളേയും കൊണ്ട് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തിരൂര്‍ പുല്ലൂരില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയാണ് മൂന്നര വയസുകാരിയായ മകളേയും കൊണ്ട് ആത്മഹത്യചെയ്തത്. പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്‌നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ് മരിച്ചത് . ഭക്ഷണം കഴിക്കുന്നതിനിടയില്‍ തസ്‌നിയെ കാണാതാവുകയായിരുന്നു .
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇരുമ്പ് മറയുള്ള കിണര്‍ തുറന്ന് വെച്ചത് കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് . പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത് .
സ്ത്രീക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു . തിരൂര്‍ അന്നാര സ്വദേശികളായ കുടുംബം രണ്ട് വര്‍ഷത്തോളമായി ഇവിടെ വാടകക്ക് താമസിച്ചുവരികയായിരുന്നു .
https://www.facebook.com/Malayalivartha