ബിനീഷിന്റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം മുറുകുന്നു ;ഇഡിയുടെ ഇനി നോട്ടമിടുന്നത് അനി കുട്ടനെയും അരുൺ എസിനെയും
ബിനീഷ് കോടിയേരിയെ പതിനാലു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു എന്ന വാർത്ത നേരത്തെ പുറത്തു വന്നതാണ് എന്നാൽ അതുമായി ബന്ധപ്പെട്ട് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ കൂടുതെൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ് . .ജാമ്യാപേക്ഷ ഈ മാസം പതിനെട്ടിന് പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത് .പരപ്പന അഗ്രഹാര ജയിലേക്കാണ് മാറ്റുക .ജാമ്യാപേക്ഷയിൽ മറുപടി നല്കാൻ ഇ ഡി ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു .അതെ സമയം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. പുതിയ രണ്ട് പേരുകൾ കൂടി കേസുമായി ബന്ധപ്പെട്ട് ഉണ്ടെന്നും അവരെ കുറിച്ച് കൂടി അന്വേഷണം വേണമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടൻ വലിയ തുക അക്കൗണ്ടിൽ നിക്ഷേപിച്ചു. പണം നിക്ഷേപിച്ചത് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ അനൂപിന്‍റെ ഡെബിറ്റ് കാർഡ് അക്കൊണ്ടിലേക്കാണ്. ഇതിന്‍റെ ഉറവിടത്തെ കുറിച്ച് വ്യക്തമായ ഉത്തരം ബിനീഷിനില്ല , അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇഡി കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ ആളാണ് അരുൺ എസ്. ഇയാൾ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തിയ തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കയച്ചു , ബിനീഷിനെ പുറത്തു വിട്ടാൽ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ സ്വാധീനിക്കാനും , രാജ്യം വിടാനും സാധ്യതയുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചു.
3 തവണയായി 14 ദിവസം ഇഡി കസ്റ്റഡി പിന്നിടുകയാണു ബിനീഷ്. വ്യാപാരപങ്കാളി അബ്ദുല്‍ ലത്തീഫ് ഹാജരാകാത്തതിനാല്‍ ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനായില്ല. അബ്ദുല്‍ ലത്തീഫ് ഒളിവില്‍ പോയതായാണു സൂചന.ഇന്നലെ ശാന്തിനഗറിലെ ഓഫിസില്‍ ചോദ്യംചെയ്ത ബിനീഷിനെ രാത്രിയോടെ കബണ്‍ പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് 29നാണ് ഇഡി അറസ്റ്റ് ചെയ്തത്.അതേസമയം ബിനീഷിന്റെ ബിനാമികള്‍ ഒറ്റികൊടുത്ത് മുങ്ങിയതായി റിപ്പോര്‍ട്ടുകളുമുണ്ട്. ബിനീഷ് കോടിയേരിയുടെ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന് ഇഡി സംശയിക്കുന്ന ആറ് ജില്ലകളിലെ ബിനാമികളെയാണ് ഇപ്പോള്‍ കാണാതായത്. ബിനീഷിന്റെ ഇരുപതോളം കടലാസ് കമ്പനികളിലാണ് ഇവര്‍ പണമിറക്കിയത്.
https://www.facebook.com/Malayalivartha