കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന റിമാന്റ് പ്രതി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന റിമാന്റ് പ്രതി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചേലക്കോടന്‍ മുഹമ്മദ് ഷെമീം(27) ആണ് മരിച്ചത്. മഞ്ചേരി കോഴിക്കോട് റോഡിലുള്ള സി.എഫ്.എല്‍.ടി.സിയിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ചത്.
കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി മഞ്ചേരി സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റാനിരിക്കെ ആണ് ആത്മഹത്യ ചെയ്തത്. കോട്ടക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലെ പ്രതിയാണ് മുഹമ്മദ് ഷമീം.
https://www.facebook.com/Malayalivartha