ചാരായം വാറ്റാന്‍ സ്വന്തം മൂത്രമുപയോഗിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു...രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പിടിച്ചെടുത്തത് പത്തു ലിറ്ററോളം ചാരായവും

ചാരായം വാറ്റാന്‍ മൂത്രമുപയോഗിച്ചയാളെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.കരവാളൂര്‍ മാത്ര സ്വദേശി രാജുവാണ് പോലീസിന്റെ പിടിയിലായത്. കരവാളൂര്‍ മാത്രയില്‍ ഒരാള്‍ വ്യാജവാറ്റ് നടത്തുന്നുണ്ടെന്ന് പുനലൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് രാജു പിടിയിലായത്.പത്തു ലിറ്ററോളം ചാരായവും ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തു.ചാരായത്തിന് വീര്യം കൂടാന്‍ സ്വന്തം മൂത്രം ചേര്‍ത്തിരുന്നതായും രാജു കുറ്റസമ്മതം നടത്തി.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha