പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി... പതിനാറു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അദ്ദേഹത്തെ ഇഡി വിട്ടയച്ചത്

തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എംഎല്‍എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി... പതിനാറു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അദ്ദേഹത്തെ ഇഡി വിട്ടയച്ചത്. കോഴിക്കോട് ഇഡി സബ് സോണല്‍ ഓഫീസില്‍ രാവിലെ പത്തു മണിക്ക് ആരംഭിച്ച രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ 16 മണിക്കൂറാണ് നീണ്ടത്. ചൊവ്വാഴ്ചയും കെ.എം. ഷാജിയെ 14 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ മൊഴികളില്‍ ഷാജി ഉറച്ചു നിന്നു. പ്രവാസിയായ ഭാര്യാ സഹോദരന്‍ അക്കൗണ്ട് വഴി 36 ലക്ഷം രൂപ നല്‍കിയതിന്റെ രേഖകളും ഹാജരാക്കി.
തെരഞ്ഞെടുപ്പ് ചെലവടക്കമുള്ള മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എല്ലാത്തിനും കൃത്യമായ രേഖകള്‍ ഹാജരാക്കിയെന്നും വിശദമായിത്തന്നെ മറുപടി പറഞ്ഞെന്നും ഷാജി വ്യക്തമാക്കി. 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിന് പുറമെ പണം ലഭിച്ചെങ്കില്‍ അതെന്തിനുപയോഗിച്ചു എന്നു കൂടെ ഇ.ഡി. അന്വേഷിക്കുന്നുണ്ട്. ഒപ്പം സാമ്പത്തിക സ്രോതസുകളും അന്വേഷണ പരിധിയില്‍ വരും.ഇ.ഡി.യുടെ ചോദ്യങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടാനായെന്ന് കെ.എം. ഷാജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ഷാജിയോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha