സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനം എടുത്തു; ചോദ്യം ചെയ്യല്‍ ഇനി എന്ന്; ഒരാഴ്ച്ച വിശ്രമം വീട്ടിലോ അതോ ഇ.ഡിക്കൊമോ; ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ ഉടന്‍
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഒരാഴ്ചത്തെ വിശ്രമവും അദ്ദേഹത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് എത്തണം. സി.എം രവീന്ദ്രന് ചികിത്സയില്‍ തുടരുന്ന ഫിസിക്കല്‍ മെഡിക്കല്‍ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചാണ് സി.എം രവീന്ദ്രന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്ന് തവണ ഇ.ഡി സിഎം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണയും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായി.
ഇന്നലെയാണ് സി.എം രവീന്ദ്രന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന വിശദീകരണവും ഇ.ഡിക്ക് രവീന്ദ്രന് നല്കി. എന്നാല്‍ എം.ആര്.ഐ സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷം രവീന്ദ്രന് ഇനി ആശുപത്രിയില്‍ തുടരേണ്ടതില്ലെന്ന നിലപാടില്‍ ഡോക്ടര്‍മാര്‍ എത്തുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍പ് രണ്ടുതവണ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആദ്യത്തെ തവണയും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടാമത്തെ തവണയും അദ്ദേഹം ഹാജരായിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. രവീന്ദ്രന് സമന്‍സ് അയച്ചത്. എന്നാല്‍ അന്നും രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
https://www.facebook.com/Malayalivartha