ബസില്‍ നിന്ന് ഇറങ്ങവേ യാത്രക്കാരിയുടെ ബാഗില്‍ നിന്നു സ്വര്‍ണവും പണവും വാച്ചും മോഷ്ടിച്ച രണ്ടു സ്ത്രീകള്‍ പോലീസ് പിടിയില്‍

ബസില്‍ നിന്ന് ഇറങ്ങവേ യാത്രക്കാരിയുടെ ബാഗില്‍ നിന്നു സ്വര്‍ണവും പണവും വാച്ചും മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശികളും സഹോദരങ്ങളുമായ രാമേശ്വരം കാക്കാത്തോപ്പ് മുരുകന്‍ കോവില്‍ ഈശ്വരി (25), മുത്തുമാരി (24) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 26ന് രാവിലെ ഉള്ളൂര്‍ പോങ്ങുംമൂട് ബസ്സ്റ്റോപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുണ്ടയ്ക്കല്‍ സ്വദേശിയായ യാത്രക്കാരി ബസില്‍ നിന്നു ഇറങ്ങവേ അവിടെയുണ്ടായിരുന്ന പ്രതികള്‍ തിരക്കുണ്ടാക്കി യാത്രക്കാരിയുടെ ബാഗില്‍ നിന്ന് 17,300 രൂപയും സ്വര്‍ണ ഏലസും വാച്ചുമടങ്ങിയ പഴ്‌സും മോഷ്ടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.മോഷണ മുതല്‍ പ്രതികളില്‍ നിന്നും പോലീസ് കണ്ടെത്തി.
"
https://www.facebook.com/Malayalivartha

























