പണിക്ക് ഒന്നും പോകാതെ കറങ്ങി നടന്നപ്പോൾ ഭക്ഷണവും മരുന്നും സാമ്പത്തിക സഹായവും നൽകിയ കൈകളെ തിരിഞ്ഞു കൊത്തി ; അരങ്ങേറിയത് അതിക്രൂര കൊലപാതകം ; അന്ന് രാത്രി സംഭവിച്ചത്

ജോലിക്ക് പോകാതെ കറങ്ങി നടക്കുന്ന യുവാവിനെ കണ്ട് അയൽവാസികൾ കാര്യം തിരക്കി. എന്നാൽ യുവാവിനെ മറുപടി ആശങ്കയുളവാക്കുന്ന ആയിരുന്നു... ഒരു കാര്യമുണ്ട് വൈകാതെ അറിയാമെന്നായിരുന്നു യുവാവ് നൽകിയ മറുപടി...എന്നാൽ എന്താണ് കാര്യം എന്ന് അധികംവൈകാതെ നാട്ടുകാർ അറിഞ്ഞു.... അതിന് ഞെട്ടലിൽ നിന്ന് ഇതുവരെ നാട്ടുകാർ മുക്തമായിട്ടില്ല. അരുൺ കൊലപാതകം നടത്തിയിട്ട് ഒരു കൂസലുമില്ലാതെ പതിവുപോലെ കറങ്ങി നടക്കുകയായിരുന്നു യുവാവ്.... അതിക്രൂര കൊലപാതകത്തിന് വാർത്തകളാണ് പുറത്തുവരുന്നത്.കോടിക്കുളം ചെറുതോട്ടിൻകരയിൽ സുഹൃത്തിനെ തലയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നെറ്റിപ്പിള്ളിൽ കണ്ണൻ ( കൊലപാതകം കഴിഞ്ഞ് യാതൊരു കൂസലില്ലാതെ ബുധനാഴ്ച രാവിലെയും പതിവു പോലെ കടയിൽ എത്തി ചായ കുടിച്ചു. പണിക്ക് ഒന്നും പോകാത്ത കണ്ണനു ഭക്ഷണവും മരുന്നും സാമ്പത്തിക സഹായവും നൽകിയിരുന്ന വേലംകുന്നേൽ സാജുവിനെ (48) ചൊവ്വാഴ്ച രാത്രി മൃഗീയമായി കൊലപ്പെടുത്തിയ ശേഷമാണ് പ്രതി മറ്റ് യാതൊരു ഭയമോ ഭാവഭേദങ്ങളോ ഇല്ലാതെ രാവിലെ എത്തിയത്.
ഇവിടെയുള്ള കടയുടെ പിന്നിൽ അടുത്തടുത്തുള്ള മുറികളിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതിയും സാജുവും. രാത്രി സാജുവിനെ കൊലപ്പെടുത്തിയ പ്രതി നീട്ടി വളർത്തിയിരുന്ന താടി വർഷങ്ങൾക്കു ശേഷം വെട്ടി ഒരുക്കിയാണ് കടയിൽ എത്തിയത്. അയൽവാസിയായ സ്ത്രീ കാര്യം തിരക്കിയപ്പോൾ ‘ഒരു കാര്യം ഉണ്ട്, വൈകാതെ അറിയാം’ എന്നായിരുന്നു മറുപടി. പിന്നീടാണ് സാജുവിനെ കൊലപ്പെടുത്തിയ വിവരം നാട്ടുകാർ അറിഞ്ഞത്. ഇതിനിടെ പ്രതി അടുത്തുള്ള റബർ തോട്ടത്തിലേക്ക് മാറിയിരുന്നു.
പാറമടയിൽ പണിക്കാരനായ സാജു എന്നും പുലർച്ചെ അഞ്ചരയോടെ ചായക്കടയിൽ എത്തുമായിരുന്നു. ചായ കുടി കഴിഞ്ഞ് മൂത്ത മകൻ അജിത്തിന് ഒപ്പമാണ് പാറമടയിൽ പണിക്ക് പോയിരുന്നത്. എന്നാൽ, ഇന്നലെ 6 മണി ആയിട്ടും കാണാതെ വന്നതോടെ മകൻ അജിത് കൂട്ടുകാരനെ അച്ഛന്റെ താമസ സ്ഥലത്തേക്കു പറഞ്ഞ് അയച്ചു. അപ്പോഴാണ് സാജു കൊല്ലപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് കാളിയാർ പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. ഒരുമിച്ച് മദ്യപിച്ചിരുന്ന ഇരുവരും ഇടയ്ക്കു വഴക്ക് ഉണ്ടാക്കിയിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സൂചന. കണ്ണൻ വർഷങ്ങൾക്ക് മുൻപ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസത്തിനു ശേഷമാണ് ചെരുതോട്ടിൻകരയിൽ എത്തിയത്.
തൊടുപുഴ പടിഞ്ഞാറേ കോടിക്കുളത്തിനു സമീപം ചെറുതോട്ടിൻകരയിൽ കൊലപാതകം നടന്നതറിഞ്ഞ് തടിച്ചുകൂടിയിരുന്നു. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളത്തിനു സമീപം ചെറുതോട്ടിൻകരയിൽ കൊലപാതകം നടന്നത്. ഇവിടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾക്ക് ഭക്ഷണവും മരുന്നും അത്യാവശ്യം പണവും നൽകി സഹായിച്ചിരുന്നത് സാജു ആയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത മുറിയിൽ ടിവി കണ്ട് ഉറങ്ങിപ്പോയ സമയത്ത് സാജുവിനെ കൂടത്തിന് കൈ ഇടാൻ വച്ചിരുന്ന കാപ്പി വടി ഉപയോഗിച്ച് പ്രതി കണ്ണൻ തലയിലും മുഖത്തും കാലിലും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ കൊലപാതക ശേഷം യാതൊരു ഭാവഭേദമില്ലാതെ പതിവുപോലെ തന്നെ കാര്യങ്ങൾ കൃത്യമായി അയാൾ ചെയ്തു.. പിന്നീടാണ് നടക്കുന്ന കൊലപാതക വാർത്ത നാട്ടുകാർ അറിഞ്ഞത്. തൊടുപുഴ ഡിവൈഎസ്പി കെ.സദൻ, കാളിയാർ എസ്എച്ച്ഒ പങ്കജാക്ഷൻ, എസ്ഐ വി.സി.വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത് .അജുവും കണ്ണനും ഇടയ്ക്കിടയ്ക്ക് മദ്യപിച്ചു വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























