Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സണ്ണി വളരെ നല്ല കുട്ടിയാ... സണ്ണി ലിയോണ്‍ വഞ്ചിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ പോയ പോലീസ് കണ്ടെത്തിയത് സണ്ണിയുടെ ഭാഗത്ത് തെറ്റില്ലെന്ന്; സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്; എന്ത് ചെയ്യണമെന്നറിയാതെ പരാതിക്കാര്‍

08 FEBRUARY 2021 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

മലയാളികളുടെ പ്രിയ താരമായ സണ്ണി ലിയോണ്‍ അങ്ങനെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള സണ്ണി ലിയോണിനെ കേരള പോലീസ് അറസ്റ്റ് ചെയ്യുമോയെന്ന് സകലരും സംശയിച്ചു. എങ്കില്‍ കേരളത്തില്‍ കുറച്ചു നാള്‍ സണ്ണിക്ക് കഴിയേണ്ടി വന്നേനെ.

എന്നാല്‍ ചോദ്യം ചെയ്യാന്‍ പോയ പോലീസിന് കേസില്‍ കഴമ്പില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. സണ്ണി സംഭവം നിഷേധിച്ചില്ല. മാത്രമല്ല എപ്പോ വേണമോ പുതിയ ഡേറ്റ് നല്‍കാന്‍ തയ്യാറാണെന്നും പറയുന്നു.

 


ഇതോടെ സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് പരാതി നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തിലാണ് പോലീസ്. സണ്ണി ലിയോണ്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനപൂര്‍വമല്ലെന്നാണ് നടിയുടെ മൊഴി. 29 ലക്ഷം രൂപയാണ് പരിപാടിക്ക് വേണ്ടി അഡ്വാന്‍സായി വാങ്ങിയത്. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കി. എന്നിട്ടും ചടങ്ങിന് സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങളിലായിരുന്നു സണ്ണി ലിയോണിനെതിരെ കേസില്‍ ചുമത്തിയിരുന്നത്. മൊഴിയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പോലീസ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ 29 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം നടി വഞ്ചിച്ചെന്നാണ് പരാതി.

 

2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്റെ മാനേജര്‍ ആണ് കൈപ്പറ്റിയതെന്നാണ് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൊച്ചി ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.

അതിനിടെ സണ്ണി ലിയോണിനെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരന്‍ ഷിയാസ് രംഗത്തെത്തി. സണ്ണി ലിയോണ്‍ കളവു പറയുകയാണെന്നാണ് ഷിയാസിന്റെ ആരോപണം. ദുബായിലും പ്രോഗ്രാം നടത്താനുദ്ദേശിച്ചിരുന്നുവെന്നും ഇതിനായി 19 ലക്ഷം കൂടി സണ്ണി ലിയോണിന് അഡ്വാന്‍സായി നല്‍കിയിരുന്നെന്നും ഷിയാസ് പറഞ്ഞു. കേസുമായി മുന്നോട്ടു നീങ്ങുമെന്നും ഷിയാസ് പ്രതികരിച്ചു.



ഷിയാസ് ഇവന്റ് കോ ഓര്‍ഡിനേറ്ററായി 2018ല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും, അതു മുടങ്ങിയതിനാല്‍ 2019ല്‍ അങ്കമാലി കണ്‍വെന്‍ഷന്‍ സെന്ററിലും സംഘടിപ്പിച്ച ആഘോഷത്തിലാണ് സണ്ണി ലിയോണ്‍ എത്താതിരുന്നത്. ഇതിന്റെ പേരില്‍ 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഷിയാസ് പൊലീസില്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിംഗിനെത്തിയ സണ്ണി ലിയോണിനെ തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.

2019 വാലന്റൈന്‍സ് ദിനത്തില്‍ നിശ്ചയിച്ച അങ്കമാലിയിലെ പരിപാടിയില്‍ നിന്ന് തലേന്നാണ് നടി പിന്മാറിയതെന്ന് ഷിയാസ് പറഞ്ഞു. രാത്രി 9ന് പണം കൈപ്പറ്റിയശേഷം 11.20ന് പിന്മാറുന്നതായി അറിയിച്ചു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ പരിപാടി നടക്കാത്തതിനാല്‍ ഒന്നരക്കോടിയുടെ നഷ്ടമുണ്ടായി. പരിപാടി ആസൂത്രണം ചെയ്ത സംരംഭക ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടബാദ്ധ്യതകള്‍ മൂലം താന്‍ ജപ്തി ഭീഷണിയിലാണ്.

തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 2018 മേയ് 26 ന് നിശ്ചയിച്ച പരിപാടി മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. പ്രളയം മൂലം പരിപാടി നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് അങ്കമാലിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ വാലന്റൈന്‍സ് ദിനത്തില്‍ പരിപാടി നിശ്ചയിച്ചത്. ഹോളിവുഡ് താരങ്ങളെ ഉള്‍പ്പെടെ കൊച്ചിയിലെത്തിച്ചു. 30 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്.

 

പ്രളയം മൂലം 25 ലക്ഷമാക്കാമെന്ന് സമ്മതിച്ചു. പരിപാടിക്ക് തലേന്ന് 30 ലക്ഷം ആവശ്യപ്പെട്ടു. അഞ്ചു ലക്ഷം രൂപ സണ്ണിയുടെ മാനേജരുടെ അക്കൗണ്ടില്‍ നല്‍കി. എന്നിട്ടും കാരണം പറയാതെ പിന്മാറിയെന്ന് ഷിയാസ് പറഞ്ഞു.

അഞ്ചുതവണ ഡേറ്റ് നല്‍കിയെങ്കിലും ആ ദിവസങ്ങളില്‍ ചടങ്ങ് നടത്താന്‍ പരാതിക്കാരന് സാധിച്ചില്ലെന്നു മൊഴി നല്‍കിയ നടി, പണം വാങ്ങിയതുകൊണ്ട് മറ്റൊരുദിവസം പരിപാടിയില്‍ പങ്കെടുക്കാമെന്ന് പോലീസിനോട് പറഞ്ഞു. ഇതോടെയാണ് സണ്ണി രക്ഷപ്പെട്ടത്.

 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends