Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഒന്നും തെരിയാതെ മലയാളികള്‍... ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തായത്; എന്നാല്‍ മുന്‍ കൂര്‍ ജാമ്യം ലഭിച്ച തന്നെയെങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് തര്‍ക്കിച്ച് ശാന്തിവിള ദിനേശനും

08 FEBRUARY 2021 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ അപവാദകരമായ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍ എന്ന തലക്കെട്ടോടെയാണ് ഇന്നലെ ഉച്ച മുതല്‍ ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വന്നത്.

തിരുവനന്തപുരം സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തതതെന്നും ജാമ്യത്തില്‍ വിട്ടയച്ചു എന്നും അതോടൊപ്പം ഉണ്ടായിരുന്നു. സംഗതി സകല മലയാളികളും വിശ്വസിച്ചു. കാരണം ഈ കേസ് നേരത്തെ ചര്‍ച്ചയായിരുന്നു.

 



തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റെന്നായിരുന്നു വാര്‍ത്ത.

തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയെന്നായിരുന്നു പരാതി. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പോലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി ഒരുവട്ടം താക്കീത് നല്‍കിയിരുന്നു.

 

ഈ കേസില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. തുടര്‍ന്നും വീണ്ടും പരമാര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഇങ്ങനെയാണ് വാര്‍ത്ത പോയ പോക്ക്. ഇതോടെ സംവിധായകന്‍ ശാന്തിവിള രമേശ് തന്നെ രംഗത്തെത്തുകയായിരുന്നു.

 



എന്നെ അറസ്റ്റ് ചെയ്‌തെന്നാണ് മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത. എനിക്ക് ജനുവരി 21ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ കാണാന്‍ പോയത്. ഈ വാര്‍ത്തയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാം എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. ഇതോടെ വാര്‍ത്ത മാറി മറിഞ്ഞു.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു എന്നായി വാര്‍ത്ത മാറി. ഭാഗ്യലക്ഷ്മിയുടെ രണ്ടാമത്തെ പരാതിയിലാണ് നടപടി. യു ട്യൂബ് ചാനലിലൂടെ സ്വകാര്യ ജീവിതത്തെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ശാന്തിവിള ദിനേശ് നടത്തിയെന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കുമാണ് പരാതി കൈമാറിയത്.

 

 

മുന്‍കൂര്‍ ജാമ്യം നേടിയിട്ടുള്ളതിനാല്‍ ചോദ്യം ചെയ്തശേഷം ദിനേശിനെ വിട്ടയക്കുകയായിരുന്നു. നേരത്തെ തന്നെ വീഡിയോയും നീക്കം ചെയ്തിരുന്നു. മുന്‍പും ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. അന്ന് ദിനേശിനെ സ്‌റ്റേഷനില്‍ വിളിച്ച് താക്കീത് നല്‍കിയിരിന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.


വിവാദ യൂട്യൂബ് വീഡിയോ ഇട്ട വിജയ് പി.നായരെ കൈയേറ്റംചെയ്‌തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്ക് അടുത്തിടേയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

നിയമം കൈയിലെടുക്കുന്നത് തെറ്റായ മാതൃകയാകുമെന്നാണ് ജസ്റ്റിസ് അശോക് മേനോന്‍ ഓര്‍മിപ്പിച്ചത്. നിയമം നടപ്പാക്കാനെന്നപേരിലുള്ള അത്തരം നടപടികളെ നിയന്ത്രിക്കേണ്ടതാണ്. അല്ലെങ്കിലത് ആള്‍ക്കൂട്ടാധിപത്യം, നിയമരാഹിത്യം, അരാജകത്വം എന്നിവയ്ക്ക് വഴിവെക്കും. ഓരോരുത്തരും തനിക്ക് ശരിയെന്നുതോന്നുന്നതിനുവേണ്ടി നിയമം കൈയിലെടുത്താല്‍ കലാപമാവും ഫലം.

 



അത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെങ്കിലും അത് ഹര്‍ജിക്കാരെ ജയിലിലേക്കയച്ച് ഒരുപാഠം പഠിപ്പിക്കത്തക്ക കാരണമാവുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം അനുവദിക്കുന്നത് മറ്റുപല മാനദണ്ഡങ്ങള്‍കൂടി പരിഗണിച്ചാണ്. ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന കാരണംകൊണ്ടുമാത്രം ഹര്‍ജി തള്ളാനാവില്ല.

ജാമ്യം അനുവദിക്കുന്ന ഈ ഉത്തരവിലെ നിഗമനങ്ങള്‍ വിചാരണക്കോടതിയെ ബാധിക്കരുതെന്നും കോടതി പറഞ്ഞു. അന്ന് ഏറെ വിവാദമായ ഈ കേസിന് ശേഷം ഇപ്പൊഴാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends