Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

എന്തും സംഭവിക്കാം... 4 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞുള്ള രാജമാത ശശികലയുടെ വരവ് ഒന്നൊന്നരയാകുമെന്നുറപ്പ്; ചിന്നമ്മ ഷോ ഹിറ്റായാല്‍ കട്ടപ്പമാരായ പളനിസാമി, പനീര്‍സെല്‍വം സ്വാമിമാരുടെ കാര്യം ഓക്കെയാകും; ഒന്നും പറയാനാകാതെ തമിഴക രാഷ്ട്രീയം

08 FEBRUARY 2021 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ശരിക്കും ബാഹുബലി പോലെയാണ് തമിഴ് രാഷ്ട്രീയം മാറുകയാണ്. രാജമാതാവും കട്ടപ്പമാരും കളം നിറയുകയാണ്. ബെംഗളുരുവില്‍ 4 വര്‍ഷത്തെ ജയില്‍ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ഇന്നു ചെന്നൈയിലെത്തുമ്പോള്‍ സൂപ്പര്‍താര ചിത്രത്തിന്റെ റിലീസിനു സമാനമായ ആകാംക്ഷയില്‍ തമിഴക രാഷ്ട്രീയം.

ശശികലയെ രാജ മാതാ ആയി വിശേഷിപ്പിക്കുന്ന പോസ്റ്ററുകള്‍ ചെന്നൈയില്‍ നിറഞ്ഞു കഴിഞ്ഞു. അതിനിടെ ബെംഗളരുവില്‍ നിന്നും ശശികല തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 


അണ്ണാഡിഎംകെ കേന്ദ്രങ്ങളില്‍ നിന്നുയരുന്നത് ആശങ്കയില്‍ പൊതിഞ്ഞ ജാഗ്രതയാണ്. കാത്തിരുന്നു കാണാന്‍ ഡിഎംകെ. തുടര്‍നീക്കങ്ങളില്‍ നിര്‍ണായകമാകുക ബിജെപിയുടെ നിലപാട്. ജയിലില്‍ പോകുമ്പോള്‍ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായിരുന്നു ശശികല. തിരിച്ചെത്തുമ്പോള്‍, പാര്‍ട്ടിയും സര്‍ക്കാരും പളനിസാമി, പനീര്‍സെല്‍വം ഇരട്ട നേതൃത്വത്തിന്റെ പിടിയില്‍.

വി.കെ.ശശികല ഇന്ന് ചെന്നൈയിലെത്താനിരിക്കെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കൂട്ടുപ്രതികളായ ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരുടെ പേരില്‍ ചെന്നൈയിലുള്ള 6 സ്വത്തുവകകള്‍ കണ്ടുകെട്ടി സര്‍ക്കാര്‍. ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി. സഹോദരീ പുത്രനും ടി.ടി.വി. ദിനകരന്റെ സഹോദരനുമാണു സുധാകരന്‍.



അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷയുടെ ഭാഗമായി പ്രതികള്‍ക്കു 100 കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ചെന്നൈ കലക്ടര്‍ ഇളവരശിയുടെയും സുധാകരന്റെയും പേരിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടിയത്. ജയില്‍ മോചിതയായ ഇളവരശിയും ശശികലയ്‌ക്കൊപ്പം ചെന്നൈയിലെത്തും.

10 കോടി രൂപ പിഴ അടയ്ക്കാത്തതിനാല്‍ സുധാകരന്‍ ഇതുവരെ ജയില്‍ മോചിതനായിട്ടില്ല. ശ്രീറാം റോഡിലെ വസ്തു, വാലസ് എസ്‌റ്റേറ്റിലെ 5 വസ്തുക്കള്‍ എന്നിവയാണു കണ്ടുകെട്ടിയത്.

 



അതേസമയം തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാന്‍ അണ്ണാഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ശശികലയും അനന്തരവന്‍ ടി.ടി.വി. ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ഡിജിപിക്കു പരാതി നല്‍കി.

ചെന്നൈയില്‍ 12 ഇടത്ത് ശശികല അണ്ണാഡിഎംകെ പതാകയുയര്‍ത്തുമെന്നു സൂചനയുണ്ട്. ഇതു സമ്മതിക്കരുതെന്നാവശ്യപ്പെട്ടു മന്ത്രിമാര്‍ പരാതി നല്‍കിയിരുന്നു. ചെന്നൈയില്‍ സ്വീകരണ ഘോഷയാത്ര നടത്താന്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ 'ചിന്നമ്മ അനുകൂല' സ്വരമുയരുന്നതു തടയാനായി അണ്ണാഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ 9.30ന് ബെംഗളുരുവിലെ റിസോര്‍ട്ടില്‍ നിന്നു ശശികല പുറപ്പെടും.



ബെംഗളൂരു മുതല്‍ ചെന്നൈ വരെ 32 ഇടങ്ങളിലാണ് സ്വീകരണ പരിപാടികള്‍. ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ശശികല പ്രവര്‍ത്തകരെ കാണും. ശശികലയ്‌ക്കൊപ്പം ഇളവരശിയും ചെന്നൈയിലേക്ക് എത്തും. ശശികലയുടെ വരവിനോടനുബന്ധിച്ച് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പൊയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ 1500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍ നിന്ന് ശശികല ഹൊസൂറിലേക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് തമിഴ്‌നാട് അതിര്‍ത്തിയാണ്. ഇവിടേക്ക് നിരവധി ശശികല അനുകൂലികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജയ സമാധിയിലേക്കുള്ള റാലിക്ക് അനുമതിയുണ്ടെന്നാണ് ദിനകര പക്ഷം പറയുന്നത്.

 

എന്നാല്‍, അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസും പറയുന്നു. അതിനിടെ ജയാസമാധിയും എംജിആര്‍ സ്മാരകവും പൂട്ടിയെന്ന വാര്‍ത്തയും വരുന്നുണ്ട്. അതുകൊണ്ടുതന്നെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇനിയെന്തൊക്കെ സംഭവിക്കുമെന്ന ആകാംക്ഷയാണ് ബാക്കിയാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends