കാര്യങ്ങള്‍ മാറുന്നുവോ... യൂത്ത് ലീഗ് കത്വ ഫണ്ട് പിരിവ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷക ദീപിക സിംഗ് രജാവത് രംഗത്തെത്തിയതോടെ ലീഗ് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം വരുമെന്ന് റിപ്പോര്‍ട്ട്

കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകര്‍ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക വെളിപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറാണ് വിചാരണ കോടതിയില്‍ കേസ് നടത്തുന്നത്. മുസ്ലീം യൂത്ത് ലീഗ് പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ദീപിക സിംഗ് രജാവതിന്റെ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് ആദ്യം രംഗത്തെത്തിയത്. കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിച്ചെന്നായിരുന്നു ആരോപണം. യൂസഫ് ഉടന്‍ കേന്ദ്ര സര്‍ക്കാറിന് പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ഫണ്ടില്‍ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും യൂസഫ് പടനിലം ആരോപിച്ചു. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീര്‍ക്കാന്‍ എന്ന പേരില്‍ ഉന്നാവോ ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ നേതൃത്വം വകമാറ്റി ചെലവഴിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസ് വാദിക്കാനായി പണം നല്‍കിയെന്നായിരുന്നു ആരോപണത്തോടുള്ള യൂത്ത് ലീ?ഗ് പ്രതികരണം. മുബീന്‍ ഫാറൂഖിയെ ന്യായങ്ങളുമായി രംഗത്തിറക്കിയതാണെന്നാണ് യൂസഫിന്റെ ആരോപണം.
എന്നാല്‍ അനാവശ്യ വിവാദമാണ് കത്വ കേസിന്റെ പേരില്‍ ഇപ്പോള്‍ ഉയരുന്നതെന്ന് അഭിഭാഷകന്‍ മുബീന്‍ ഫറൂഖി പറഞ്ഞു. കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ തുടരുകയാണ്.
യൂത്ത് ലീഗില്‍ നിന്ന് ലഭിച്ച പണം കേസിന്റെ ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചത്. ഇപ്പോഴും അഭിഭാഷകര്‍ക്ക് ഫീസ് നല്‍കുന്നുണ്ട്. ദീപിക സിംഗ് രജാവത്ത് കേസില്‍ ഹാജരായത് രണ്ട് തവണ മാത്രമാണ്. 2018 നവംബറില്‍ ഇവരുടെ വക്കാലത്ത് ഒഴിവാക്കിയതാണ്. കത്വ പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ട പ്രകാരം പിന്നീട് ഇവരെ മാറ്റിയത്.
കേസിന്റെ മറ്റു നടപടികള്‍ ഇവര്‍ക്ക് അറിയാവുന്നതെന്ന് മുബീന്‍ ഫറൂഖി ചോദിച്ചു. ചില വ്യക്തികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായാണ് വിവാദം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തത്തിയതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അഡ്വ. മുബീന്‍ ഫാറൂഖി വഴിയാണ് രജാവത്ത് ആ കുടുംബത്തിന്റെ വക്കാലത്ത് വാങ്ങിയതെന്ന് യൂത്ത് ലീഗ് വ്യക്തമാക്കുന്നത്.
തെളിവായി ദീപിക സിംഗ് രജാവത്ത് വക്കാലത്ത് ചോദിച്ചുവാങ്ങുന്നതെന്ന് അവകാശപ്പെടുന്ന ഒരു ശബ്!ദരേഖയും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പുറത്തുവിട്ടു. കേസിന്റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് അഡ്വ. മുബീന്‍ ഫാറൂഖിയാണ്. അതിനാലാണ് കേസ് നടത്തിപ്പിന്റെ തുക മുബീന്‍ ഫാറൂഖിയെ ഏല്‍പിച്ചതെന്നും സി കെ സുബൈര്‍ പറയുന്നു. ദീപിക സിംഗ് രജാവത്തിന്റെ ആരോപണം തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പറയുന്നത്. ഏതായാലും വരും ദിവസങ്ങളില്‍ വിവാദം കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
ചിത്രത്തില്‍ ഇതു വരെ ബി ജെ പി രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ വിവാദം ദേശീയതലത്തില്‍ എത്തിയതോടെയാണ് ബി ജെ പിയുടെ ഇടപെടല്‍ ഉണ്ടായത്. ഇ.ഡിയുടെ അന്വേഷണം വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് കരുതുന്നു.
"
https://www.facebook.com/Malayalivartha
























