കോവിഡ് വ്യാപനം അതിരൂക്ഷം.... സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ധനവകുപ്പില്‍ 50 ശതമാനം പേര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന് നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിയന്ത്രണം ഡപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ്.മറ്റുള്ള ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' നല്‍കിയിട്ടുണ്ട്.
ധനവകുപ്പിലാണ് ആദ്യം കൊവിഡ് രോഗവ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ നിയമ, പൊതുഭരണ വകുപ്പുകളിലും കൊവിഡ് പടരുകയായിരുന്നു. സെക്രട്ടേറിയറ്റിലെ 55 ലേറെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതേത്തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാന്റീന്‍ തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























