Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ കേസ്... കസ്റ്റംസ് സൂപ്രണ്ടിനും ഹവിൽദാറിനും ജാമ്യം, രണ്ടാം പ്രതി ട്രാവൽസ് ഉടമ മാർച്ച് 15 ന് ഹാജരാകാൻ സി ബി ഐ കോടതിയുടെ അന്ത്യശാസനം

08 FEBRUARY 2021 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവൽ ഏജൻസി ഉടമ ഒരു കിലോ സ്വർണ്ണം കള്ളക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ടിനും കസ്റ്റംസ് ഹവിൽദാറിനും ജാമ്യം.

ഒന്നാം പ്രതി കസ്റ്റംസ് ഹവിൽദാർ ജി. റാണി മോൾ , മൂന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ആൻസി ഫിലിപ്പ് എന്നിവർക്കാണ് തിരുവനന്തപുരം സിബിഐ കോടതി ജാമ്യം അനുവദിച്ചത്.

 

 

സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവ് നശിപ്പിക്കരുത്. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യ ബോണ്ട് കണ്ടു കെട്ടി പ്രതികളെ കൽതുറുങ്കിലിട്ട് വിചാരണ ചെയ്യുമെന്നും സിബിഐ സ്പെഷ്യൽ ജഡ്ജി കെ. സനിൽകുമാർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കി. രണ്ടാം പ്രതി ട്രാവൽസ് ഉടമ സബീർ അബ്ദുൾ കരീം മാർച്ച് 15 ന് ഹാജരാകാൻ കോടതി അന്ത്യശാസനം നൽകി.

2018 മാർച്ചിലാണ് കേസിനാധാരമായ സംഭവം നടന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാറായിരുന്ന ജി. റാണി മോൾ , ട്രാവൽ ഏജൻസി ഉടമ സബീർ അബ്ദുൾ കരീം , കസ്റ്റംസ് സൂപ്രണ്ട് ആൻസി ഫിലിപ്പ് എന്നിവരാണ് സ്വർണ്ണ കള്ളക്കടത്ത് കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ. നാലാം പ്രതി കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ പ്രോസിക്യൂഷൻ കേസ് ബലപ്പെടുത്താൻ കുറ്റ പത്രത്തിൽ മാപ്പു സാക്ഷിയാക്കി.

 

 

ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻ്റ്സ് (ഡി.ആർ.ഐ) ആണ് പ്രതികളെ തൊണ്ടി മുതലായ 35 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണ്ണം സഹിതം കൈയ്യോടെ പിടികൂടിയത്. മെറ്റൽ ഡിറ്റക്ടർ പരിശോധന ഹാളിൻ്റെ സമീപത്ത് വച്ച് ട്രാവൽ ഏജൻസി ഉടമ സബീർ സ്വർണ്ണമടങ്ങിയ ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥക്ക് കൈമാറുകയായിരുന്നു. നിയമവിരുദ്ധ കടത്ത് സാധൂകരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കളവായ കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഔദ്യോഗിക റെക്കോർഡുകളും വ്യാജ രേഖകളും കള്ള തെളിവുകളും നിർമ്മിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കള്ളക്കടത്തായതിനാൽ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു.

 


അഴിമതി കേസിലെ എഫ് ഐആറിൽ നാലാം പ്രതിയും കൃത്യത്തിൽ കുറഞ്ഞ പങ്കും പങ്കാളിത്തവുമുള്ള കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ കോടതി മാപ്പുസാക്ഷിയാക്കി. സഞ്ജീവ് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കൃത്യവും ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെ സ്വമേധയാ രഹസ്യമൊഴി നൽകി.

 

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് മജിസ്‌ട്രേട്ട് കോടതി രഹസ്യ മൊഴിയെടുത്തത്. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വിചാരണയിൽ മൊഴി നൽകാമെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു. മൊഴിപ്പകർപ്പ് ലഭിച്ച സി ബി ഐ സഞ്ജീവിനെ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സി ജെ എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

 

പ്രതിയെ വരുത്തിക്കേട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതിയോട് വ്യവസ്ഥയിൻമേൽ മാപ്പ് സ്വീകരിക്കാൻ തയ്യാറാണോയെന്ന് ആരാഞ്ഞു. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വെളിപ്പെടുത്തി വിചാരണയിൽ സാക്ഷിമൊഴി നൽകണമെന്ന വ്യവസ്ഥയിലാണ് മാപ്പ് നൽകുന്നതെന്നും വ്യവസ്ഥ ലംഘിച്ചാൽ വീണ്ടും പ്രതിയാക്കി വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും നൽകി.

 

വ്യവസ്ഥകൾ സമ്മതിച്ച് മാപ്പ് സ്വീകരിക്കാൻ തയ്യാറാണെന്ന് സഞ്ജീവ് സി ജെ എം കോടതിയിൽ ബോധിപ്പിച്ച് സത്യവാങ്മൂലം ഒപ്പിട്ട് നൽകി. തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരം കോടതി പ്രതിക്ക് മാപ്പു നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പു സാക്ഷിയാക്കുകയായിരുന്നു.

 

അപ്രകാരം നാലാം പ്രതി സഞ്ജീവ് കുറ്റപത്രം വന്നപ്പോൾ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലെ രണ്ടാം സാക്ഷിയായി മാറി.

 


കള്ളക്കടത്തു സംബന്ധിച്ച് വിവരം നൽകുന്ന ഇൻഫോർമർക്ക് കസ്റ്റംസ് നിയമപ്രകാരം ഒരു കിലോ സ്വർണ്ണത്തിന് 1.5 ലക്ഷം രൂപ എന്ന നിരക്കിലാണ് ഡി ആർ ഐ വഴി റിവാർഡ് തുക ലഭിക്കുന്നത്. പിടിക്കപ്പെട്ട ഉടൻ 50% ആദ്യം അഡ്വാൻസായി നൽകും. സ്വർണ്ണം ഖജനാവിലേക്ക് മുതൽ കൂട്ടാനുള്ള കണ്ടുകെട്ടൽ നടപടി ക്രമങ്ങൾക്ക് ശേഷം ബാക്കി തുക നൽകും.

 

വിവരം അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഇത് കേസിൻ്റെ വിചാരണയിലടക്കം ഒരു ഘട്ടത്തിലും വെളിപ്പെടുത്തരുതെന്ന നിയമ തടസ്സവുമുണ്ട്. അതിനാൽ തന്നെ ഇൻഫോർമറുടെ ജീവനോ സ്വത്തിലോ യാതൊരു അപായവും സംഭവിക്കില്ല.

 


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനൽ ഗൂഢാലോചന , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ), 167 (പൊതുസേവകർ കളവായ സർട്ടിഫിക്കറ്റ് നൽകൽ), 193 (കള്ളത്തെളിവ് നൽകൽ), 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ തെളിവ് അപ്രത്യക്ഷമാക്കുകയും കളവായ വിവരം നൽകുകയും ചെയ്യൽ) എന്നിവയോടൊപ്പം അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (1) (ഡി) (പൊതുസേവകർ തങ്ങളുടെ ഔദ്യേഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായും അഴിമതി മാർഗ്ഗത്തിലൂടെയും മൂന്നാം കക്ഷിക്ക് അനർഹമായ നേട്ടമുണ്ടാക്കി നൽകൽ) എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends