കോവിഡ് വ്യാപനം; മലപ്പുറം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും ജാഗ്രതാ നിർദ്ദേശം, ജില്ലയിലെ രണ്ട് സ്കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം നൽകിയത്

മലപ്പുറം ജില്ലയിലെ രണ്ട് സ്കൂളുകളിൽ അതിതീവ്ര കോവിഡ് വ്യാപനം ആയ സാഹചര്യത്തിലായിരുന്നു ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊന്നാനി മാറഞ്ചേരി സ്കൂളിലും പെരുമ്പടപ്പ് വന്നേരി സ്കൂളിലുമാണ് രോഗം സ്ഥിതീകരിച്ചത്. മാറാഞ്ചേരി സർക്കാർ സ്‌കൂളിലെ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കും കൊവിഡ് 19 ഇന്നലെ സ്ഥിതീകരിച്ചു.
ഈ രണ്ട് സ്കൂളുകളിലും പരിസര പ്രദേശത്തും ആര്‍ ടി പി സി പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. സ്കൂളുകളിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ കൂടി പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. സ്കൂളിലെ എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടു സ്കൂളിലെയും നിരവധി പേരിൽ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സ്കൂളിലും അതീവ ജാഗ്രത പുലർത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























