വെഞ്ഞാറമൂട് എംസി റോഡില്‍ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു.... തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി

വെഞ്ഞാറമൂട് എംസി റോഡില്‍ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഞായറാഴ്ച രാത്രി 11 ഓടെ എംസി റോഡില്‍ വെഞ്ഞാറമൂട് ജംഗ്ഷനു സമീപം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം നടന്നത്.
നെടുമങ്ങാട് നിന്നും പെരുമ്പാവൂരിലേക്ക് തടി കൊണ്ടുപോയി മടങ്ങി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചശേഷം സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്താണ് നിന്നത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിലും ഓട്ടോയിലും ആളുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha
























