Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചോദ്യങ്ങള്‍ ബാക്കി... തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ജയിക്കുമോ? ജൂണില്‍ എത്തിച്ച 30 കിലോ സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്; കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് മിണ്ടാട്ടമില്ല

09 FEBRUARY 2021 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജയിക്കുമെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാല്‍ തൊണ്ടി മുതലില്ലാതെ കേസ് ജയിച്ച സാഹചര്യമില്ല. എന്നിട്ടും കസ്റ്റംസ് പറയുന്നു തൊണ്ടിയില്ലെങ്കിലും കേസ് ജയിച്ച ചരിത്രമുണ്ട്.

നയതന്ത്ര ചാനല്‍ വഴി സ്വപ്ന സുരേഷും സംഘവും കടത്തിക്കൊണ്ടുവന്നത് 167 കിലോ സ്വര്‍ണം ആണെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിനു കോടികള്‍ വിലവരും. ഇതാണ് കേസിലെ പ്രധാന തൊണ്ടിമുതല്‍. എന്നാല്‍ ഇതില്‍ പകുതി പോലും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.

 



കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ അന്ധത നടിക്കുന്നതാണോ അതോ അന്ധരാണോ എന്ന കാര്യത്തില്‍ സ്വര്‍ണ്ണകടത്ത് കേസിനെ പിന്തുടരുന്ന എല്ലാവര്‍ക്കും സംശയമുണ്ട്. ജൂണില്‍ എത്തിച്ച 30 കിലോ സ്വര്‍ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് മിണ്ടാട്ടമില്ല. അതെന്ത് കൊണ്ടാണെന്ന് വ്യക്തമല്ല.

2019 നവംബര്‍ മുതല്‍ 2020 ജൂണ്‍വരെ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ 21 തവണ സ്വര്‍ണ്ണം കടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയത്. ശിവശങ്കര്‍ ഇവരുടെ മാസ്റ്റര്‍ ബ്രയിന്‍ ആണെന്നാണ് ഏജന്‍സികളുടെ വിശദീകരണം


ദുബായില്‍ ഉണ്ടായിരുന്ന റബിന്‍സും കൂട്ടരും എത്തിച്ചത് 18.3 കിലോയാണെന്ന് ഏജന്‍സികള്‍ പറയുന്നു. മുഹമ്മദ് ഷാഫിയും സംഘവും പണം നല്‍കിയത് 47 കിലോ സ്വര്‍ണ്ണത്തിന്. അബ്ദു പിടിയും സംഘവും പണം നല്‍കിയത് 38.5 കിലോ. ഏറ്റവും ഒടുവില്‍ 2020 ജൂണില്‍ കെടി റമീസും സരിതും സ്വപ്നയും ചേര്‍ന്ന് എത്തിച്ചത് 30. 24 കിലോ. ആകെ 167 കിലോ സ്വര്‍ണം. പക്ഷെ ആദ്യം പിടികൂടി സ്വര്‍ണ്ണമല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്കായില്ല. എന്‍ഐഎ മാത്രം 30 പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും ഇടത്തട്ടുകാരും കള്ളക്കടത്തിന് നേതൃത്വം കൊടുത്തവരും.

 

ടാന്‍സാനിയയും സൗദിയും യുഎഇയുമടക്ക സ്വര്‍ണം വന്ന വഴികളും സ്വര്‍ണം അയക്കാന്‍ വ്യാജ രേഖയടക്കമുണ്ടാക്കിയ ആളുകളെ വരെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അവരെയും പിടി കൂടിയില്ല. അവരെല്ലാം മറ്റ് രാജ്യക്കാരാണെന്നാണ് വിശദീകരണം. പിടികൂടുന്നത് എളുപ്പമല്ലത്രേ.

 



കേരളത്തിലെത്തിയ സ്വര്‍ണം എവിടേക്ക് പോയി എന്നതില്‍ കേന്ദ്ര ഏജന്‍സികളുടെ കുറ്റപത്രത്തില്‍ മൗനമാണ്. അത് കേരളത്തിനകത്ത് പോയോ പുറത്തുപോയോ എന്നതിനെ കുറിച്ച് പോലും യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. കുറ്റപത്രത്തിന് പിന്നില്‍ വിട്ടു വീഴ്ചയുണ്ടോ എന്ന് വ്യക്തമല്ല.

കള്ളപ്പണം ഉപയോഗിച്ച് കൈകള്‍ മറിഞ്ഞാണ് സ്വര്‍ണം എത്തിയത്. അത് കൊണ്ടുവന്നവര്‍ക്ക് പോലും ആര്‍ക്കാണ് വിറ്റതെന്ന് കൃത്യമായി അറിയില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിശദീകരിക്കുന്നത്. സ്വര്‍ണം മറ്റ് സംസ്ഥാനങ്ങളിലേക്കടക്കം പോയിട്ടുണ്ട്. പിന്നീട് ഇവ ആഭരണമായാണ് തിരിച്ചെത്തുന്നത്. കൊടുവള്ളിയിലടക്കം വിവിധ ജ്വല്ലറികളില്‍ ഇതിനായി പരിശോധന നടത്തി സ്വര്‍ണം കസ്റ്റഡിയിലെടുത്തെങ്കിലും ഇത് വിമാനത്താവളം വഴിയെത്തിയ കള്ളക്കടത്ത് സ്വര്‍ണമാണെന്ന് തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കായില്ല. നാളെ ജുവലറി ഉടമകള്‍ കേസുകൊടുത്താല്‍ അതിന് കേന്ദ്ര ഏജന്‍സികള്‍ മറുപടി പറയേണ്ടി വരും.



ഇവ അന്വേഷിക്കാന്‍ ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും നടന്നിട്ടില്ല എന്നതാണ് സത്യം. ഒരു ഐ എ എസുകാരനെ കൂടി പ്രതിചേര്‍ത്ത കേസാണിതെന്ന് മറക്കരുതു്. അത്രയും ഗൗരവമുള്ള ഒരു കേസിലാണ് കേന്ദ്ര ഏജന്‍സികള്‍ കുട്ടിക്കളി തുടരുന്നത്.

ഇത്തരത്തിലുള്ള കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി തൊണ്ടി കണ്ടെത്താതിരിക്കാറുണ്ട്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തില്‍ രാഷ്ട്രീയം ചേര്‍ക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ ചോര്‍ത്തിയും അല്ലാതെയും നല്‍കി നിരന്തരം വിവാദം സൃഷ്ടിക്കാനാണ് ഏജന്‍സികള്‍ ശ്രമിച്ചത്. ഒരു പക്ഷേ അന്വേഷണ ഏജന്‍സികള്‍ ഇത്തരമൊരു വെട്ടില്‍ വീഴുമെന്ന് പ്രതീക്ഷിച്ചിരിക്കില്ല.

 



അതേസമയം തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാത്തത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണം സംഘം വിശദീകരിക്കുന്നു.അത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 minute ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (32 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends