ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് കൊടുക്കാമായിരുന്നില്ലേ? മുടിയെ കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ കമെന്റിന് ഒന്നൊന്നര മറുപടി നൽകി ഡിംപൽ

ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണ്. ബിഗ് ബോസ് വീട്ടിലെത്തിയ ദിവസം തന്നെ ബർത്ത് ഡേ ആഘോഷിച്ച മത്സരാർത്ഥിയാണ് ഡിംപൽ. ഡിംപലിന്റെ വസ്ത്രധാരണം മാത്രമല്ല മുടിയും ബിഗ് ബോസ് ഹൗസിൽ ചർച്ചാ വിഷയമായിരുന്നു. മുടി മുഴുവൻ അഴിച്ചിട്ടാണ് ആദ്യ ദിവസം താരം പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയത്.ഇതെന്ത് മുടിയാണെന്ന് മണിക്കുട്ടൻ ഡിംപലിനോട് ചോദിച്ചിരുന്നു. അതേസമയം ഭാഗ്യലക്ഷ്മി ചോദിച്ച ചോദ്യവും അതിനുള്ള ഉത്തരവും ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ് . ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് കൊടുക്കാമായിരുന്നില്ലേ എന്നായിരുന്നു മുടിയെ കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ കമന്റ്. അതെല്ലാം ജെന്യുവിൻ അല്ലെന്നായിരുന്നു ഡിംപലിന്റെ മറുപടി. തന്റെ മുടി അറിയാവുന്ന ഒരാൾക്ക് വിഗ്ഗായി നൽകിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അതാണ് ശരിയായ രീതിയെന്നാണ് അപ്പോൾ ഡിംപൽ പറഞ്ഞത്.
ഹൗസിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഡിംപൽ മത്സരാർഥികളുടെ ഇടയിൽ ചർച്ചയായിരിക്കുകയാണ്. എല്ലാവരുമായും പെട്ടെന്ന് അടുക്കാനും ഡിംപലിന് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ നിലപാടുകളും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് ഡിംപൽ. അത് തന്നെയാണ് എല്ലാവരുടെ ഇടയിലും ശ്രദ്ധിക്കപ്പെടാൻ കാരണവും. ആദ്യ എപ്പിസോഡിൽ ഏറ്റവും കൂടുതൽ ക്യാമറ പ്രസൻസ് ലഭിച്ച മത്സരാർഥികളിലൊരാളാണ് ഡിപംൽ. ക്യാൻസറിനോടുള്ള പോരാട്ടമായിരുന്നു ഡിംപലിന്റെ ജീവിതം. ഇപ്പോഴിതാ ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ചും ക്യാൻസറിൽ നിന്നുള്ള അതിജീവനത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. ബിഗ് ബോസ് ഹൗസിൽ പ്രവേശിക്കുന്നതിന് മുൻപ്, തന്നെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നതിനിടെയാണ് ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ച് ഡിംപൽ മനസ് തുറന്നത്. 12ാം വയസ്സിലായിരുന്നു നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ ക്യാൻസർ പിടിപ്പെട്ടത്. നട്ടെൽ അലിഞ്ഞ് പോകുന്ന അസുഖമായിരുന്നു. ഇത് മൂന്ന് വാർഷം ഉണ്ടായിരുന്നു. ചിരിച്ച് കൊണ്ടാണ് ഈ വേദനയെ നേരിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ ഏറെ വേദനകൾ അനുഭവിച്ചിട്ടുള്ളത് കൊണ്ട് മറ്റുള്ളവരുടെ വേദനയെ മനസിലാക്കാനാവുമെന്ന് അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























