സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ജയില്‍ചാടിയശേഷം ഒരു പകലും രാത്രിയും പൊന്തക്കാട്ടിലും പരിസരത്തുമായി ഒളിച്ച് കഴിഞ്ഞത് 17 മണിക്കൂര്‍! ആളും അനക്കവും ഒഴിഞ്ഞെന്നു കരുതി പുറത്തിറങ്ങിയ സഹദേവനെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ജയില്‍ചാടിയ തടവുകാരന്‍ 17 മണിക്കൂര്‍ നേരത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായി. ചെറുതുരുത്തി പൈങ്കുളം കുളമ്ബാട്ടുപറമ്ബില്‍ സഹദേവന്‍ (38) ആണ് അറസ്റ്റിലായത്.
സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ജയില്‍ചാടിയ ഇയാള്‍ ഒരു പകലും രാത്രിയും പൊന്തക്കാട്ടിലും പരിസരത്തുമായി ഒളിച്ചിരിക്കുകയായിരുന്നു. 17 മണിക്കൂറിന് ശേഷം പുലര്‍ച്ചെ 4 മണിയോടെ പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹദേവന്‍ പിടിയിലായത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വിയ്യൂര്‍ ജയില്‍ മതില്‍ക്കെട്ടിനു പുറത്തുള്ള സ്റ്റാഫ് മെസിനു സമീപത്തായിരുന്നു സംഭവം.
മെസിനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തു ഭക്ഷണാവശിഷ്ടങ്ങള്‍ കളയാന്‍ സഹദേവനെ ഏല്‍പിച്ചിരുന്നു. മാലിന്യവുമായി മെസിനു പിന്നിലേക്കു പോയ സഹദേവന്‍ രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജയില്‍ പരിസരത്തു കാടുകയറിക്കിടക്കുന്ന ഭാഗങ്ങളില്‍ എവിടെയെങ്കിലും ഒളിക്കാനുള്ള സാധ്യത കണക്കിലെടുത്തു പകല്‍ മുഴുവന്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയമത്രയും പ്രദേശത്തെ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു സഹദേവന്‍.
ആളും അനക്കവും ഒഴിഞ്ഞെന്നു കരുതി പുറത്തിറങ്ങിയെങ്കിലും വിയ്യൂര്‍ മണലാറുകാവിനു സമീപത്തു റോഡില്‍ വച്ച് പൊലീസിന്റെ പിടിയിലായി. മാസങ്ങള്‍ക്കു മുന്‍പു വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ മരത്തിനു മുകളില്‍ കയറി മണിക്കൂറുകളോളം സഹദേവന്‍ ആത്മഹത്യാഭീഷണി മുഴക്കിയതു പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha


























