കള്ളവോട്ടിന് കൂട്ട് നിൽക്കുന്നവരോട് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; കർശന നടപടിയെടുക്കും, പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെപ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കും

കള്ളവോട്ടിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കുമെന്നും സസ്‌പെൻഡ് ചെയ്യുമെന്നും തെരഞ്ഞെടുപ്പ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നൽകുകയുണ്ടായി.
തപാല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോ ഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണം. തപാല്‍ വോട്ട് ചെയ്യുന്ന വോട്ടറുടെ വീട്ടില്‍ പുറത്ത് നിന്നും ആരെയും കയറാന്‍ അനുവദിക്കരുത്. പോസ്റ്റല്‍ ബാലറ്റ് കൊണ്ടു പോകുന്ന വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും അറിയിക്കുകയും വേണം.
പക്ഷപാതപരമായി പെരുമാറുന്നവര്‍ക്കെതിരെകർശന നടപടി എടുക്കും. കാസര്‍കോട് കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥനെ മാതൃകയാക്കാനും ടിക്കാറാം മീണ ഉദ്യോഗസ്ഥരോട് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























