പിണറായിയും നമിച്ചു... ശ്രീ എമ്മിനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച വിടി ബല്‍റാമിന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ ചെവിക്ക് പിടിച്ച് തിരുത്തി; ശ്രീ എം ആള്‍ ദൈവവുമല്ല ആര്‍എസ്എസും അല്ല; വിടി ബല്‍റാമിനെതിരെ പിജെ കുര്യന്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ കൂട്ടയടി; പിണറായിയും ശ്രീ എമ്മിനെ പുകഴ്ത്തിയതോടെ സ്റ്റാറായി സന്യാസി

ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയത് വിവാദമായിരിക്കെ കലാപം ഉണ്ടാകേണ്ടത് സിപിഎമ്മിലായിരുന്നു. എന്നാല്‍ അടി ഉണ്ടായിരിക്കുന്നത് കോണ്‍ഗ്രസിലാണ്.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ വിടി ബല്‍റാമിനെ തള്ളി ശ്രീ എമ്മിന് അനുകൂലമായി രംഗത്തെത്തിയതോടെ അടി തുടങ്ങി. അവസാനം പിജെ കുര്യനുള്ള തെറിവിളിയായി മാറി. സീറ്റ് കിട്ടാത്തതിലെ പിജെ കുര്യന്റെ ചൊരുക്ക് എന്നുവരെ പറഞ്ഞ് വച്ചു.
ശ്രീ എമ്മിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം നടത്തിയ വിമര്‍ശനത്തെ ഖണ്ഡിച്ച് കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാവായ പിജെ കുര്യന്‍ ഇന്നലെയാണ് ഫേസ് ബുക്കിലൂടെ രംഗത്ത് എത്തിയത്.
ശ്രീ. എംനെക്കുറിച്ച്.. സംസ്ഥാന ഗവണ്മെന്റ് ശ്രീ.എംന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചു കൊണ്ടുള്ള ശ്രീ വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്‌സ് ആപ്പില്‍ തന്നത് വായിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ. ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎംനെ 'ആള്‍ ദൈവമെന്നും 'ആര്‍എസ്എസ് സഹയാത്രികനെന്നും' വിശേഷിപ്പിച്ചത് ശ്രീഎംനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.
എനിക്ക് ശ്രീ.എം മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതാ യാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്.
അദ്ദേഹം ആള്‍ ദൈവവുമല്ല ആര്‍എസ്എസും അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്‌കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍എസ്എസ് ആകുമോ?
ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ? ഒരു എംഎല്‍എ ആയ ശ്രീ. ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എംനെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അത്തരമൊരു നടപടി ശ്രീ.എംന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല. എന്നാണ് പിജെ കുര്യന്റെ പോസ്റ്റ്. പറഞ്ഞത് ശരിവച്ച് പിജെ കുര്യനെതിരെ ശക്തമായ ആക്രമണവും തെറിവിളികളുമാണ് ഉണ്ടാകുന്നത്.
ശീ എം മദ്ധ്യസ്ഥനായ ആര്‍എസ് എസ്‌സിപിഎം സമാധാന ചര്‍ച്ചകളെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ചര്‍ച്ചകള്‍ ഒരു പുതിയ കാര്യമല്ലെന്നും അത് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എമ്മിനെ ഒരു സെക്കുലര്‍ ആയിട്ടുള്ള സന്യാസിയായിട്ടാണ് താന്‍ വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിഭാഗീയത പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസുമായി നടന്നുവന്ന രാഷ്ട്രീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ 1980ല്‍ തന്നെ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ഏതെങ്കിലും തരത്തിലെ രാഷ്ട്രീയ കൂട്ടുകെട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാന്‍ സാധിക്കുമോ എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
ആരുംകൊല്ലപ്പെടരുത് എന്ന് കരുതുന്നത് കൊണ്ടാണ് ചര്‍ച്ച നടന്നത്. അത്തരത്തിലുള്ള സമാധാന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. അക്രമം ഇല്ലാതാക്കാനും സമാധാനം ഉറപ്പുവരുത്താനും ആരുമായും ചര്‍ച്ച നടത്തുന്നതിന് എപ്പോഴും തങ്ങള്‍ തയ്യാറായിട്ടുണ്ട്. ചര്‍ച്ച രഹസ്യമാക്കി വച്ചിട്ടില്ല. തലയില്‍ മുണ്ടിട്ട് ചര്‍ച്ചയ്ക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
"
https://www.facebook.com/Malayalivartha