വെറുതേ മോഹിക്കുവാന്‍ മോഹം... രാവന്തിയോളം വെള്ളം കോരിയിട്ട് എവിടന്നോ വന്ന ഒരാള്‍ സ്വപ്നത്തിലെങ്കിലും മുഖ്യമന്ത്രി പദം തട്ടിയെടുത്താല്‍ നോക്കിയിരിക്കാന്‍ പറ്റുമോ; ബിജെപി നേതാക്കള്‍ക്കിടയില്‍ അമര്‍ഷവും ആശയക്കുഴപ്പവും; ശ്രീധരനെ മുഖ്യമന്ത്രിയാക്കി പട്ടാഭിഷേകം നടത്തിയ കെ. സുരേന്ദ്രനും പെട്ടുപോയി

മെട്രോമാന്‍ ഇ ശ്രീധരന്‍ വന്നതോടെയാണ് ബിജെപിയില്‍ ആളനക്കം വച്ച് തുടങ്ങിയത്. വന്ന വരവില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം സ്വയം ഏറ്റെടുത്തു. എന്നാല്‍ കോണ്‍ക്രീറ്റ് കുഴയ്ക്കുന്ന എഞ്ചിനീയറിംഗ് വിദ്യയൊന്നുമല്ല മുഖ്യമന്ത്രി പദം എന്ന് ആരും പറഞ്ഞ് കൊടുത്തില്ല.
മെട്രോമാനെപ്പോലും എവിടേങ്കിലും നിര്‍ത്തി ജയിപ്പിച്ചെടുക്കാന്‍ പറ്റിയാല്‍ ഭാഗ്യം. സര്‍വേകളില്‍ പോലും 5 സീറ്റില്‍ കൂടുതല്‍ ആരും ബിജെപിക്ക് പരിഗണിച്ചിട്ടില്ല. പ്രേം നസീറിനെ നിര്‍ത്തി തോല്‍പ്പിച്ചവരാ മലയാളികള്‍. അപ്പോഴാണ് നടക്കാത്ത സ്വപ്നവുമായി മെട്രോമാന്റെ വരവ്. പാവം വയസാംകാലത്തെ വലിയ മനുഷ്യന്റെ സ്വപ്നമല്ലേ പിണക്കേണ്ട എന്ന് കരുതി ബിജെപിയിലെ നേതാക്കള്‍ തന്നെ മെട്രോമാനെ തിരുത്തിയില്ല. എന്നാല്‍ നടക്കാത്ത സ്വപ്നമാണെങ്കിലും മെട്രോമാനെ ബിജെപി സ്ഥാനാര്‍ത്ഥിയായി കാണാന്‍ പല നേതാക്കള്‍ക്കും കഴിഞ്ഞില്ല. അതോടെ കാര്യങ്ങള്‍ കോണ്‍ക്രീറ്റ് പോലെ കുഴഞ്ഞ് മറിഞ്ഞു.
അടുത്തിടെ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത മെട്രോമാന്‍ ഇ.ശ്രീധരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്നു വിജയ യാത്രയ്ക്കു തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതിനു പിന്നാലെയാണു മുരളീധരനും ഇതു സ്ഥിരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മാധ്യമങ്ങളില്‍ കൂടിയാണ് ഇത്തരത്തിലൊരു പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞതെന്നും കെ. സുരേന്ദ്രനുമായി സംസാരിച്ചപ്പോള്‍ അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും വി. മുരളീധരന്‍ പിന്നീട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കേരളത്തിലെ ബിജെപി ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പില്‍ പോരാടും. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ തോല്‍പ്പിക്കും. കേരള ജനതയ്ക്കായി അഴിമതിരഹിതവും വികസനോന്മുഖവുമായ ഭരണം കാഴ്ചവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരളീയരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപി പരിശ്രമിക്കും. ശ്രീധരന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമവും ഫലപ്രദവുമായ സര്‍ക്കാര്‍ പുതിയ കേരളത്തിനു വഴിയൊരുക്കും എന്ന് മുരളീധരന്‍ വ്യക്തമാക്കി.
തീരുമാനം കേരളത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താനാണെന്നു സുരേന്ദ്രന്‍ വ്യക്തമാക്കി. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. അഴിമതിയില്ലാതെ 5 മാസം കൊണ്ട് ഒരു പാലം പണിത വ്യക്തിയാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റിനെ പോലെയാണു താന്‍ പ്രവര്‍ത്തിക്കുക എന്നു ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന പ്രഖ്യാപനം വന്നത്.
മെട്രോമാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്നെയാണ് തിരുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇ ശ്രീധരനാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് മുരളീധരന്‍ നിലപാട് തിരുത്തിയത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് മുരളീധരന്റെ പ്രതികരണം.
ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടു. പാര്‍ട്ടി അധ്യക്ഷനുമായി താന്‍ സംസാരിച്ചിരുന്നു. അദ്ദേഹം അത്തരത്തിലൊരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് പറഞ്ഞു. ഇതിനെ ഒരു പ്രഖ്യാപനമായി കണക്കാക്കരുത് എന്ന് സുരേന്ദ്രന്‍ പറഞ്ഞതായി മുരളീധരന്‍ അറിയിച്ചു.
ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വി മുരളീധരന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് അദ്ദേഹം പിന്നീട് നീക്കം ചെയ്തു. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുന്നതിനിടെയാ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആണെന്ന് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. അവസാനം എല്ലാം മാറി മറിഞ്ഞു.
"
https://www.facebook.com/Malayalivartha