പട്ടികവര്‍ഗക്കാര്‍ക്ക് കൈവശഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി

പട്ടികവര്‍ഗക്കാരെ അവരുടെ ഭൂമിയില്‍നിന്നു മരം മുറിക്കാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നുള്ള വിവിധ ആദിവാസി സംഘടനകളുടെ പരാതിക്കു പരിഹാരമായി.
സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ഭവനനിര്‍മാണത്തിനു പട്ടികവര്‍ഗക്കാര്‍ക്കു കൈവശ ഭൂമിയില്‍നിന്നു മരം മുറിക്കാം. വനാവകാശ നിയമമനുസരിച്ച് ലഭ്യമായ വനഭൂമിയില്‍നിന്നോ അല്ലാതെയുള്ള കൈവശഭൂമിയില്‍നിന്നോ മരംമുറിക്കാനാണു വനംവകുപ്പ് അനുമതി നല്‍കിയത്.
പ്ലാവ്, ആഞ്ഞിലി, മരുതി, ചടച്ചി, ഇരുള്‍ എന്നീ വൃക്ഷങ്ങള്‍ മുറിക്കാനാണ് അനുമതി. ഇതിനു റേഞ്ച് ഓഫീസറുടെ അനുമതി വാങ്ങണം. ഇ.എം.എസ്. ഭവന പദ്ധതി, എം.എന്‍. ലക്ഷംവീട് പുനര്‍നിര്‍മണ പദ്ധതി, ഇന്ദിര ആവാസ് യോജന തുടങ്ങിയ പദ്ധതികളിലുടെ വീട് ലഭിച്ച പട്ടികവര്‍ഗക്കാര്‍ക്ക് പുതിയ ഉത്തരവിന്റെ ഗുണം ലഭിക്കും.
സര്‍ക്കാരിന്റെ വിവിധ ഭവനനിര്‍മാണ പദ്ധതിയുടെ ഗണഭോക്താക്കളായ പട്ടികവര്‍ഗക്കാരെ അവരുടെ ഭൂമിയില്‍നിന്നു മരം മുറിക്കാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നു വിവിധ ആദിവാസി സംഘടനകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം പരിഗണിച്ച് അനുമതി നല്‍കാവുന്നതാണെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു മരംമുറിക്കാന്‍ അനുമതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















