കരിപ്പൂരില്‍ കേരളാ പോലീസ് സുരക്ഷയൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

ഇന്നലെ രാത്രി പ്രവേശന പാസിനെ ചൊല്ലി സി.ഐ.എസ്.എഫ് ജവാന്മാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. വിമാനത്താവളത്തിന്റെ സുരക്ഷ കേരളാ പോലീസ് ഏറ്റെടുത്തതായി ആഭ്യന്തരമന്ത്രി പറഞ്ഞു.
സംഭവത്തെപ്പറ്റി താന്‍ ആഭ്യന്തരമന്ത്രിയുമായും എ.ഡി.ജി.പിയുമായും സംസാരിച്ചിട്ടുണ്ടെന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ മുന്‍ഗണന നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി രണ്ടാം വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണച്ചുമതല. ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും ഇതിന് ശേഷം നടപടിയുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















