വെടിവെപ്പിന് കാരണം ചോറുപൊതി ?

കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ചോറ് പൊതി പരിശോധിച്ചതാണത്രെ. സി.ഐ.എസ്.എഫ് ജവാന്റെ മരണത്തിന് ഇടയാക്കിയ കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്‌നങ്ങളടെ തുടക്കം ചോറ് പൊതി തുറന്ന് പരിശോധാക്കാന്‍ ശ്രമിച്ചത്. 2004 മുതല്‍ പ്രശ്‌നം നിലവിലുണ്ടെങ്കിലും പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. അതീവസുരക്ഷാ മേഖലയില്‍ കൂടി അഗ്‌നിശമന ജീവനക്കാര്‍ക്ക് കടക്കണമെങ്കില്‍ ദേഹപരിശോധന നടത്തണം. ഇതിനെതിരെ അവര്‍ രംഗത്ത് വന്നിരുന്നു. ആദ്യഘട്ടത്തില്‍ കൈകൊണ്ട് ഉപയോഗിച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തും. പിന്നീട് മെറ്റല്‍ ഡിറ്റക്ടര്‍ വഴി കടത്തിവിടും. ഇതിനിടെ നല്ല വസ്ത്രം ധരിച്ച് വരുന്നവരുടെ വസ്ത്രങ്ങള്‍ അഴുക്കാകുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.
രാവിലെയും ഉച്ചകഴിഞ്ഞും ജോലിക്കെത്തുന്ന അഗ്‌നിശമന ജീവനക്കാരുടെ ബാഗും ചോറ് പാത്രവും മറ്റും തുറന്ന് പരിശോധിക്കരുതെന്നാണ് അവരുടെ ആവശ്യം. സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനുമാത്രമല്ല ഫയര്‍ഫോഴ്‌സിനും പൊലീസിനും എയര്‍ഫോഴ്‌സിനും കൂടിയാണ്. എന്നാല്‍ സി.ഐ.എസ്.എഫ് കൂടുതല്‍ അധികാരം കാണിക്കുകയാണെന്ന് അഗ്‌നിശമന വിഭാഗം ആരോപിക്കുന്നു. ബിഹാറിലും മറ്റുമുള്ള ഉദ്യോഗസ്ഥരെയാണ് സി.ഐ.എസ്.എഫ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. മലയാളിയായ ഒരു എസ്.ഐയാണ് ഇന്നലത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്നും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















