കരിപ്പൂര്‍ വെടിവെയ്പ്പ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 15പേര്‍ കസ്റ്റഡിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് 15ഓളം ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ജീവനക്കാരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും. ജവാന്റെ തോക്ക് തട്ടിപ്പറിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി. ഇപ്പോള്‍ മരിച്ച ജവാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയാണ്. വെടിപൊട്ടിയ തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്കായി അയക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലുളള സീതാറാം ചൗധരിയുടെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയതെന്നാണ് സൂചന. അതേസമയം കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















