കളമശേരി ഭൂമിയിടപാട്: സലിംരാജിന്റെ ബന്ധു അറസ്റ്റില്‍

കളമശേരി ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ബന്ധുവിനെ സിബിഐ അറസ്റ്റു ചെയ്തു. അബ്ദുള്‍ മജീദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ രണ്ടു ദിവസം മുന്‍പാണു കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ ജാമ്യത്തിലിറങ്ങിയത്. സിബിഐ കൊച്ചി യൂണിറ്റാണു കളമശേരി കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha





















