മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ടിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു

പുതിയ അണക്കെട്ടിനു വേണ്ടി പരിസ്ഥിതി ആഘാതപഠനം നടത്താനുള്ള കേരള സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു.ചൊവ്വാഴ്ച മോഡിക്കയച്ച കത്തിലാണ് ജയലളിത ഇക്കാര്യം വ്യക്തമാക്കിയ്ത്.കേരളത്തിന്റെ നിര്‍ദേശത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് കേന്ദ്ര പരിസ്ഥിതി, വന, കാലവസ്ഥാ വ്യതിയാന മന്ത്രാലയങ്ങളെ പിന്തിരിപ്പിക്കണമെന്ന് മോഡിക്കയച്ച കത്തില്‍ പറയുന്നു. പ്രശ്‌നത്തില്‍ തമിഴ്‌നാടിന് അനുകൂലമായ പ്രതികരണം ഉടനടി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേരള സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി സുപ്രിം കോടതി ഉത്തരവ് ലംഘനമാണ് നടക്കുന്നതെന്ന് ജയലളിത ആരോപിച്ചു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കിയ 2014 മെയിലെ ഉത്തരവില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനായി കേരളം മുന്നോട്ടു വച്ച നിര്‍ദേശം സുപ്രിം കോടതി തള്ളിക്കളഞ്ഞു.
അടുത്തിടെ നടന്ന യോഗത്തില്‍ ഇടുക്കി ജില്ലയില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനാവശ്യമായ പരിസ്ഥിതി ആഘാതപഠനം നടത്താനുള്ള നിബന്ധനകള്‍ മന്ത്രാലയം പരിശോധിച്ചതായി സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പരിസ്ഥിതി ആഘാതപഠനത്തിന് അനുമതി നല്‍കാനാവില്ലെന്ന് ജൂണ്‍ നാലിന് പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി
കഴിഞ്ഞ ഡിസംബറില്‍ കേരളം സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയും തള്ളി. പരിസ്ഥിതി ആഘാതപഠനം നടത്താനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ അപേക്ഷ കോടതി അടുത്ത മാസം പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















