ഇന്ന് ബാങ്ക് ഓഫിസര്‍മാരുടെ മിന്നല്‍ പണിമുടക്ക്; ബാങ്കുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കില്ല

ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബാങ്ക് ഓഫിസര്‍മാര്‍ ഇന്ന് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ബാങ്കുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കില്ല. ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പി.വി. മോഹനനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ സമരം. ധനലക്ഷ്മി ബാങ്കിന്റെ ഇന്ത്യയിലെ എല്ലാ ശാഖകളിലും ഇന്ന് പണിമുടക്കുണ്ടാകും.
ധനലക്ഷ്മി ബാങ്കില്‍ നടക്കുന്ന അഴിമതികളെ ചോദ്യം ചെയ്തതിലുള്ള പ്രതികാരനടപടിയായാണ് പി.വി. മോഹനനെ പിരിച്ചുവിട്ടതെന്ന് കോണ്‍ഫെഡറേഷന്‍ ആരോപിച്ചു. സംസ്ഥാനത്തെ നവ സ്വകാര്യ ബാങ്കുകള്‍ ഒഴികെയുള്ള എല്ലാ ബാങ്കുകളിലെയും ഓഫിസര്‍മാര്‍ ഇന്ന് ജോലിക്ക് ഹാജരാകില്ല. സേഫിന്റെ താക്കോല്‍ ഉള്‍പ്പെടെയുള്ളവ മാനേജര്‍മാരുടെ കൈവശമായതിനാല്‍ ഫലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















