സംസ്ഥാനത്തെ ജയിലുകളിലെ മൂഴുവന്‍ തടവുകാര്‍ക്കും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ

സംസ്ഥാനത്തെ ജയിലുകളിലെ മുഴുവന്‍ തടവുകാര്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയും. സംസ്ഥാനത്തെ ജയിലുകളിലെ മുഴുവന്‍ തടവുകാരെയും കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ക്കാന്‍ ജയില്‍ മേധാവികള്‍ക്കു ഡിജിപി നിര്‍ദേശം നല്‍കി. പ്രതിവര്‍ഷം 40 തടവുകാര്‍ അസുഖബാധിതരായി സംസ്ഥാനത്തെ ജയിലുകളില്‍ മരിക്കുന്നുണ്ടെന്നാണു കണക്ക്. ജോലിക്കിടെ പലര്‍ക്കും പരുക്കേല്‍ക്കുന്നുമുണ്ട്. ഇതാണ് തടവുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ജയില്‍ വകുപ്പിനെ പ്രേരിപ്പിച്ച ഘടകമെന്നു ഡിജിപി ജയില്‍ മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി ഭീം യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീം യോജന എന്നീ പദ്ധതികളില്‍ തടുവുകാരെ അംഗങ്ങളാക്കാനാണു നിര്‍ദേശം. കാനറ ബാങ്കുമായി ചേര്‍ന്നാണു ജയിലുകളില്‍ പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലെയും തടവുകാര്‍ക്കും ആധാര്‍ കാര്‍ഡ് നേരത്തേതന്നെ ലഭ്യമാക്കിയിരുന്നു. അടുത്ത ഘട്ടമായി തടവുകാരുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അത് ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യും.
പ്രതിവര്‍ഷം 330 രൂപ പ്രീമിയമായി അടയ്ക്കുന്ന പ്രധാനമന്ത്രി ഭീം യോജനയില്‍ അംഗമാകുന്ന തടവുകാരന്‍ മരിച്ചാല്‍ അവകാശികള്‍ക്കു രണ്ടുലക്ഷം രൂപ ലഭിക്കും. പ്രതിവര്‍ഷം 12 രൂപ പ്രീമിയമുള്ള പ്രധാനമന്ത്രി സുരക്ഷാ ഭീം യോജന അപകട ഇന്‍ഷുറന്‍സാണ്. രണ്ടു ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് തുക. രണ്ട് പദ്ധതികളിലും തടവുകാരെ അംഗമാക്കാനാണ് ഡിജിപിയുടെ നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















