വീട്ടമ്മയില്‍നിന്ന് 69 ലക്ഷം തട്ടി : പോലീസ് ഉന്നതനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

വീണ്ടും വേലിതന്നെ വിളവ് തിന്നുന്ന സംഭവം പുറത്ത്. ഇത്തരത്തിലുള്ള മോശം ഉദ്യോഗസ്ഥരാണ് എന്നും പോലീസ് സേനയുടെ ശാപം. വീട്ടമ്മയെ ഭീഷണിപ്പെടുത്തി 69 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് ഹൈടെക് സെല്‍ മേധാവിക്കെതിരേ കേസ്. പോലീസിനു മാനക്കേടുണ്ടാക്കിയ ബ്ലാക്‌മെയിലിങ് കേസ് അന്വേഷിക്കുന്നതു ക്രൈംബ്രാഞ്ച് പ്രത്യേകസംഘം.
തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിനിയെ ഭീഷണിപ്പെടുത്തി പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്‍ മേധാവി വിനയകുമാരന്‍നായരും സംഘവും പണം തട്ടിയെടുത്തെന്നാണു പരാതി. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ കിളിമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വേലിതന്നെ വിളവു തിന്നുന്ന സമാനമായ തട്ടിപ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറിയതായി പോലീസ് സംശയിക്കുന്നു.
യുവതിയുമായി അടുപ്പമുണ്ടായിരുന്ന ബി.എസ്.എന്‍.എല്‍. ഉന്നതോദ്യോഗസ്ഥന്റെമരണവുമായി ബന്ധപ്പെട്ടാണു വിനയകുമാരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പു നടത്തിയതെന്നു പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ജൂണിലാണു തട്ടിപ്പിന്റെ തുടക്കം. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതുമായി ബന്ധപ്പെട്ടു കേസിലുള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് തട്ടിപ്പുസംഘത്തിലെ ഒരു സ്ത്രീ വീട്ടമ്മയെ സമീപിച്ചു. കേസില്‍പെടാതിരിക്കാന്‍ തന്റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ സഹായിക്കുമെന്നും ഇവര്‍ ധരിപ്പിച്ചു. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ നിരവധി തവണ ഫോണ്‍ ചെയ്തതിന്റെ രേഖകള്‍ ഹൈടെക് സെല്‍ മുഖേന വിനയകുമാരന്‍നായര്‍ക്കു കിട്ടിയിട്ടുണ്ടെന്നും വീട്ടമ്മയോടു പറഞ്ഞു. കേസ് അന്വേഷിക്കുന്ന സംഘത്തിന് ഈ വിവരങ്ങള്‍ കൈമാറില്ലെന്നു വിശ്വസിപ്പിച്ച് പല ഘട്ടങ്ങളിലായി 69 ലക്ഷം രൂപ തട്ടിയെടുത്തു. തുടര്‍ന്നും ബ്ലാക്‌മെയിലിങ്ങിലൂടെ നിരന്തരം പണം ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച കന്റോണ്‍മെന്റ് അസി. കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗം: പരാതിക്കാരി 2009ലാണ് പട്ടം ബി.എസ്.എന്‍.എല്‍. ഓഫീസിലെ ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. തുടര്‍ന്നു ഫോണില്‍ ഇടയ്ക്കിടെ ബന്ധപ്പെടുമായിരുന്നു.
2012ല്‍ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഉദ്യോഗസ്ഥന്‍ മരിച്ചു. കേസിലെ ഒന്നാംപ്രതി, തട്ടിപ്പുസംഘത്തില്‍പെട്ട ഷൈല കമാലിനും ഇതേ ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഇവര്‍ പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ടു കേസുണ്ടെന്നും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പരാതിക്കാരി കുടുങ്ങുമെന്നും ഷൈല അവരെ ധരിപ്പിച്ചു. അങ്ങനെയുണ്ടായാല്‍ പോലീസ് ഓഫീസര്‍ രക്ഷിക്കുമെന്നു ബോധ്യപ്പെടുത്താനായി പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. തുടര്‍ന്ന് യുവതിയെ ഭീഷണിപ്പെടുത്തി പണം പലപ്പോഴായി വാങ്ങുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















