കരിപ്പൂര്‍ സംഘര്‍ഷത്തിനിടെ സി.ഐ.എസ്.എഫ് സി.ഐയുടെ കൈയ്യിലെ പരിക്ക് വെടിയേറ്റിട്ടെന്ന് പ്രാഥമിക നിഗമനം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തിനിടെ സി.ഐ.എസ്.എഫ് സി.ഐ ചൗധരിക്ക് പരിക്കേറ്റത് വെടികൊണ്ടാണെന്ന് പ്രാഥമിക നിഗമനം. സി.ഐ സീതാറാം ചൗധരിയുടെ കൈയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നുള്ള വെടി അദ്ദേഹത്തിന്റെ തന്നെ ഇടതു കൈ തുളച്ച ശേഷം, കൊല്ലപ്പെട്ട ജവാന്‍ എസ്.എസ്.യാദവിന്റെ താടിയിലൂടെ തലച്ചോറിലേക്ക് തുളച്ചു കയറുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ചൗധരി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അയാളുടെ ഇടതു കൈയിലെ മുറിവ് വെടിയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചൗധരി മനപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നില്ല. ബഹളത്തിനിടെ സ്വയരക്ഷയ്ക്ക് തോക്ക് എടുക്കുന്നതിനിടെയുണ്ടായ പിടിവലിയ്ക്കിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടുകയായിരുന്നു.
എന്നാല്‍, സി.ഐ.എസ്.എഫുകാര്‍ക്കുള്ള വിരോധമാണ് തനിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അജികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിലപ്പെട്ട പല സാധനങ്ങളും സി.ഐ.എസ്.എഫുകാര്‍ വിമാനത്താവളത്തില്‍ നിന്ന് കടത്തുമായിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടതാണ് തനിക്കു നേരെയുള്ള ആക്രമണത്തിന് കാരണമെന്നും അജിത് പറഞ്ഞു.
അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ മൊഴിയെടുക്കും. ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവരെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















