കരിപ്പൂര്‍ ആക്രമണം ബോളിവുഡ് സിനിമയെ വെല്ലും വിധമെന്ന് നാട്ടുകാര്‍; കൂടുതല്‍ ദുരന്തം ഉണ്ടാകാതിരുന്നത് ഭാഗ്യത്തിന്

ഇന്ധനം തീരാറായി വിമാനം മുകളില്‍, റണ്‍വേയില്‍ സിനിമയെ വെല്ലുന്ന വണ്ടി ചെയിസിങ്ങ് കരിപ്പൂര്‍ ആക്രമണം ബോളിവുഡ് സിനിമയോട് കിടപിടിക്കും വിധം. കണ്ണില്‍ കണ്ടതെല്ലാം തച്ചുടച്ച ഭടന്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ കൊലവിളിയാണ് എയര്‍പോര്‍ട്ടിനകത്ത് നടത്തിയത്. ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കിലും സംഭവങ്ങള്‍ അതീവ ഭീകരമായിരുന്നു. ഇന്ധനം തീരാറായി ദുബായ് വിമാനം അടിയന്തര ലാന്‍ഡിംഗ് ചോദിച്ചിരിക്കുമ്പോഴാണ് റണ്‍വേയിലെ ചെയിസിങ്ങ്. പിന്നെ വിമാനം അടിയന്തരമായി കൊച്ചിക്ക് തിരിച്ചുവിട്ടു.
സി.ഐ.എസ്.എഫ്. ജവാന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നടന്നത് ഹോളിവുഡ് സിനിമകളെ വെല്ലുന്ന വാഹന \'ചെയ്‌സിങ്\' ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍. തോക്കുകളുമായി ജവാന്‍മാര്‍, റണ്‍വേയില്‍ തലങ്ങുംവിലങ്ങും ഫയര്‍ എന്‍ജിനുകള്‍ ചീറിപ്പാഞ്ഞതും അവയ്ക്ക് പിന്നില്‍ ബസ് പിന്തുടര്‍ന്നോടിയതും ഉദ്വേഗജനകമായിരുന്നു.
കണ്ടു നിന്നവര്‍ ജീവനുംകൊണ്ട് തലങ്ങും വിലങ്ങും ഓടി. ആകെ യുദ്ധസമാനമായ അന്തരീക്ഷം.
ജവാന്റെ മരണത്തിന് ഉത്തരവാദികള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങളാണെന്ന് ആരോപിച്ച് അവരെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ജവാന്മാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് റണ്‍വേയില്‍ ഇരുകൂട്ടരും എത്തിയത്. ജവാന്‍ കൊല്ലപ്പെടുമ്പോള്‍ വിമാനത്താവള ടെര്‍മിനലിന്റെ തെക്കുഭാഗത്തുള്ള ബാരക്കില്‍ വിശ്രമിക്കുകയായിരുന്ന നൂറിലധികം ജവാന്മാര്‍ വിവരമറിഞ്ഞ് ക്ഷുഭിതരായി രംഗത്തിറങ്ങിയാണ് അക്രമം അഴിച്ചുവിട്ടത്.
അതേ സമയം ആകാശത്ത് ലാന്‍ഡിംഗിന് അനുമതി തേടി മറ്റു വിമാനങ്ങള്‍ ചുറ്റിക്കറങ്ങുകയായിരുന്നു.
വിമാനത്താവളത്തിനുള്ളില്‍ അവര്‍ക്ക് സഞ്ചരിക്കാന്‍ കരാറടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സില്‍ ഏപ്രണ്‍ ഏരിയയില്‍ വന്നിറങ്ങി. അവിടെനിന്ന് ബസ് െ്രെഡവറെ ഇറക്കിവിട്ട് ബസ് ഏറ്റെടുത്ത ജവാന്മാര്‍ ടെര്‍മിനലിന്റെ കിഴക്കുഭാഗത്തുള്ള അഗ്‌നിശമനസേനാ ഓഫീസിലെത്തി അക്രമം നടത്താന്‍ ഒരുങ്ങി. അപകടം മുന്‍കൂട്ടിക്കണ്ട് അഗ്‌നിശമനസേനക്കാര്‍ അവിടെയുള്ള ഫയര്‍ എന്‍ജിനുകളില്‍ കയറി റണ്‍വേയിലേക്ക് ഓടിച്ചു. ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ബസ്സില്‍ ജവാന്മാരും ശ്രമിച്ചു. റണ്‍വേയിലൂടെ മൂന്നുതവണ ഓടിയശേഷം അഗ്‌നിശമനസേനക്കാരെ പിന്തുടര്‍ന്ന് പിടിക്കാനാവില്ലെന്ന് തോന്നിയപ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഫീസിലെത്തി ജവാന്മാര്‍ അക്രമം അഴിച്ചുവിട്ടത്.
വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വണ്ടികള്‍ പ്രവേശിച്ചതാണ് ഈസമയം എത്തിയ വിമാനം താഴെയിറക്കാന്‍ സാധിക്കാതിരുന്നതിന്റെ കാരണം. അവസാനം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ചാനലുകാര്‍ക്ക് അകത്ത് പ്രവേശനം ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നില്ല എന്നുമാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















