ബാര്‍ കോഴ: മാണിക്കെതിരേ കുറ്റപത്രമില്ല, തെളിവില്ലാതെ എല്ലാം ആരോപണങ്ങള്‍ മാത്രം

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കുറ്റപത്രമില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അന്വേഷണത്തിന്റെ മേല്‍നോട്ടമുള്ള വിജിലന്‍സ് ദക്ഷിണ മേഖല എഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് തള്ളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം ശരിവച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ അന്തിമ തീരുമാനവും ഉടനുണ്ടായേക്കും.
കേസില്‍ മാണിക്കെതിരേ തെളിവില്ലെന്നാണ് നിയമോപദേശകന്‍ സി.സി.അഗസ്റ്റിന്റെ എഡിജിപിക്ക് നല്കിയ നിയമോപദേശം. പണം ആവശ്യപ്പെട്ടുവെന്നും കോഴയായി സ്വീകരിച്ചുവെന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം നല്കിയത്.
അതിനിടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് ബാറുടമ ബിജു രമേശും പ്രതിപക്ഷവും രംഗത്തെത്തി. മാണിയെ രക്ഷിക്കാന്‍ വിജിലന്‍സ് ഒത്തുകളിച്ചുവെന്ന് തോമസ് ഐസക് എംഎല്‍എ ആരോപിച്ചു. കേസ് അട്ടിമറിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് ബിജു രമേശും വ്യക്തമാക്കിയിട്ടുണ്ട്.
നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബാര്‍ ഉടമകളുടെ വെളിപ്പെടുത്തല്‍. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തന്‍ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതു സാധൂകരിക്കുന്ന തരത്തില്‍ മൊഴി നല്‍കിയ, ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളി നുണപരിശോധനയ്ക്കു വിധേയനാകുകയും ചെയ്തു. എന്നാല്‍, സുപ്രീം കോടതി ഉത്തരവുപ്രകാരം നുണപരിശോധനാ റിപ്പോര്‍ട്ട് തെളിവായി അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഈ മൊഴിയും കണക്കിലെടുക്കാന്‍ കഴിയില്ല. മാണി പണം വാങ്ങുന്നത് കണ്ടു എന്ന് വ്യക്തമായി തെളിയിക്കാനും നുണപരിശോധനയ്ക്കു കഴിഞ്ഞില്ല.
ഇതിനിടെ ബിജു രമേശ് നല്‍കിയ ശബ്ദരേഖയില്‍ അസ്വാഭാവികതയുണ്ടെന്നും ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയാണ് വിജിലന്‍സ് കുറ്റപത്രം വേണ്ടെന്ന നിഗമനത്തില്‍ എത്തുന്നത്. എക്‌സൈസ് ലൈസന്‍സുകള്‍ പുതുക്കാന്‍ മന്ത്രി ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു മറ്റൊരു ആരോപണം. ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാല്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍നിന്ന് 25 ലക്ഷമാക്കണമെന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. പിന്നീടിത് 23 ലക്ഷത്തിന് ഉറപ്പിച്ചു. മന്ത്രി ബാബുവിന്റെ ഓഫീസില്‍ എത്തിച്ച കോഴപ്പണം െ്രെപവറ്റ് സെക്രട്ടറി സുരേഷ് പൈ വാങ്ങുകയും പിന്നീടു മന്ത്രിയുടെ കാറില്‍ കൊണ്ടുവയ്ക്കുകയുമായിരുന്നെന്നാണു ബിജു രമേശിന്റെ മൊഴി. എന്നാല്‍ ഈ ആരോപണത്തിനും തെളിവില്ലെന്നു വിജിലന്‍സ് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















