കരിപ്പൂര്‍ വെടിവെപ്പ്: ഒമ്പത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

അലയടങ്ങാതെ കരിപ്പൂര്‍. കരിപ്പൂരില്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തിനിടെ സിഐഎസ്എഫ് ജവാന്‍ മരിച്ച സംഭവത്തില്‍ ഒന്‍പത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വ്വമാല്ലാത്ത നരഹത്യായ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതിനിടെ സംഭവത്തെ കുറിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. സംഘര്‍ഷത്തിന് തുടക്കമിട്ടത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരമേഖല എഡിജിപി, മലപ്പുറം എസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവര്‍ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഡിജിപി ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബുധനാഴ്ച വൈകുന്നേരം പ്രശ്‌നങ്ങള്‍ തുടക്കമിട്ടത് ഫയര്‍ഫോഴ്‌സ് ജീവനക്കാരെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. സെക്യൂരിറ്റി ഗേറ്റ് വഴി പ്രവേശിക്കുന്നത് സംബന്ധിച്ചു തുടങ്ങിയ വാക്കുതര്‍ക്കമാണ് ആളികത്തിയത്. പ്രശ്‌നങ്ങള്‍ ശമിപ്പിക്കേണ്ട സിഐഎസ്എഫ് ജീവനക്കാര്‍ സംഭവത്തെ വഷളാക്കി.
സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് സിഐഎസ്എഫ് ജവാന്‍ എസ്എസ് യാദവ് മരിച്ചത്. സംസ്ഥാന പൊലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡിജിപി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പൗച്ചില്‍ നിന്നും തോക്കെയുത്ത് വെടിവച്ചുവെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാദം പൊലീസ് തള്ളുകയാണ്.
ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ കൈയില്‍ നിന്നുമാണ് അബന്ധത്തില്‍ വെടിപൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ വളഞ്ഞപ്പോള്‍ ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരി പിസ്റ്റല്‍ കൈയിലെടുത്തു. പിടവലിക്കിടെ വെടിപൊട്ടി അടുത്തുണ്ടായിരുന്നു യാദവിന് കൊണ്ടുവെന്നാണ് വലയിരുത്തല്‍. ചൗധരിയുടെ ഇടതുകൈയിലുള്ള മുറിവ് വെടിവയ്പ്പില്‍ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമാണെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















