വിജിലന്‍സിന് സ്വയംഭരണാധികാരങ്ങള്‍ നല്‍കണുമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം

വിജിലന്‍സിനു സ്വയംഭരണാധികാരങ്ങള്‍ നല്‍കണുമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. വിജിലന്‍സിന്റെ അന്വേഷണങ്ങള്‍ ഉന്നതരുടെ ഇടപെടലുകള്‍ വരുന്നുണ്ടെന്ന പരാതികള്‍ വ്യാപകമാണെന്നും കോടതി നിരീക്ഷിച്ചു.ബാര്‍ കോഴക്കേസ് അന്വേഷണത്തിനു ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഈ നിരീക്ഷണം.ഡി.ജി.പി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ വിജിലന്‍സിനെ സ്വതന്ത്രമാക്കുന്നതിലൂടെ സാധിക്കുമെന്നും സി.ബി.ഐക്കു സമാനമായ രീതിയില്‍ സ്വയംഭരണ ഏജന്‍സിയായി വിജിലന്‍സ് മാറണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിരീക്ഷിച്ചു.
ഉന്നത വ്യക്തികള്‍ കേസുകളില്‍ പ്രതിയായി സംശയനിഴലില്‍ നില്‍ക്കുന്നത് ഉചിതമല്ലെന്നും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ അന്വേഷണ ഏജന്‍സിക്കു കഴിയണമെന്നും കോടതി വിലയിരുത്തി.
ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസാണ് മേല്‍നോട്ട ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആരോപണവിധേയനായ മന്ത്രി കെ.എം. മാണിയെ അറസ്റ്റ് ചെയ്യുകയോ സയാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയോ ശാസ്ത്രീയ അന്വേഷണത്തിനു വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ബി.എച്ച്. മന്‍സൂര്‍ ബോധിപ്പിച്ചു. മന്ത്രിയാണു പ്രതിസ്ഥാനത്ത് എന്നതിനാല്‍ അന്വേഷണത്തിനു വിശ്വാസ്യത വരുത്താന്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യമാണ്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടണം. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ക്കെതിരായ കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന് ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരന് കേസുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ കേസില്‍ ഇടപെടാന്‍ അവകാശമില്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി നിരസിച്ചു. അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഓരോ പൗരനും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടാനും വസ്തുതകള്‍ ഹാജരാക്കാനും ഹര്‍ജിക്കാരനു കോടതി ഒരാഴ്ച സാവകാശം അനുവദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















