ബാര്‍ കോഴക്കേസ്: അന്വേഷണത്തില്‍ ഇടപെട്ടില്ലെന്ന് ചെന്നിത്തല, വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തനിക്കറിയില്ല

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ല. ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തെളിവില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിന് എഡിജിപി: ഷേയ്ക്ക് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
മാണിക്കെതിരെ കുറ്റപത്രത്തിനു മതിയായ തെളിവില്ലെന്ന വിജിലന്‍സ് നിയമോപദേഷ്ടാവ് സി.സി. അഗസ്റ്റിന്റെ നിയമോപദേശം എഡിജിപി ശരിവയ്ക്കുകയായിരുന്നു. മതിയായ തെളിവുണ്ടെന്ന നിലയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി: ആര്‍. സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടിനോട് എഡിജിപി വിയോജിച്ചു. ഇനി ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്തിമ തീരുമാനം എടുക്കുക. അതിനു മുന്‍പായി വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ (പ്രോസിക്യൂഷന്‍) ശശീന്ദ്രന്റെയും അഡ്വക്കറ്റ് ജനറലിന്റെയും നിയമോപദേശം ഡയറക്ടര്‍ തേടിയേക്കും.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മൂന്നു ഘട്ടങ്ങളിലായി മന്ത്രി കെ.എം. മാണി ഒരു കോടി രൂപ വാങ്ങിയെന്ന ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്. അഴിമതി നിരോധന നിയമത്തിലെ എഴ്, 13 (1) ഡി വകുപ്പുകള്‍ പ്രകാരമാണു മാണിക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണം നടത്തിയത്. ഈ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയില്ലെന്നാണ് എഡിജിപിയുടെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















