കൂടംകുളം കണ്‍വന്‍ഷനില്‍ വി.എസ് പങ്കെടുക്കില്ല

ഇന്ന് നടക്കുന്ന കൂടംകുളം കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കൂടംകുളം സമരസമിതിയെ അറിയിച്ചു. ആരോഗ്യകാരണങ്ങളാലാണ് കണ്‍വന്‍ഷനില്‍ നിന്നും ഒഴിവാക്കുന്നത് എന്നാണ് വി.എസിന്റെ വിശദീകരണം. മുന്‍പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എസ് കൂടംകുളത്തേയ്ക്ക് നടത്തിയ യാത്ര തമിഴ്‌നാട് പോലീസ് തടഞ്ഞിരുന്നു. പാര്‍ട്ടിയും സമരത്തില്‍ പങ്കെടുക്കുന്നതിന് വി.എസിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















