കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിനെക്കൊണ്ടു പൊറുതി മുട്ടി വനിതാ ജയിലുകള്‍

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന്റെ ജയില്‍ അധികൃതര്‍ വഴിവെട്ട സൗകര്യങ്ങള്‍ അനുവദിച്ച് കൊടുത്തത് ഇപ്പോള്‍ നിര്‍ത്തിയെങ്കില്‍ വനിതാ ജയിലില്‍ ഇപ്പോഴും ഒരു കൊലപാതക കേസിലെ പ്രതിക്ക് രാജ വാഴ്ച. മാവേലിക്കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിനാണ് ഇദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രാജകീയ ജീവിതം നയിക്കുന്നത്. ഇവരുടെ ഭീഷണി കൊണ്ട് ജയിലധികൃതര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
മാവേലിക്കര അതിവേഗക്കോടതി 2010 ജൂണ്‍ 11നാണ് ഷെറിനടക്കം നാലു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2011 ജൂലൈ രണ്ടിനാണു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊണ്ടുവന്നത്. ഇവിടെ നിന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പടുത്തി ജോലിയൊന്നും ചെയ്യില്ല. മാത്രമല്ല തന്നോട് കളിച്ചാല്‍ സ്ഥലമാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഷെറിന്റെ പതിവാണ്. അതുകൊണ്ട് തന്നെ ഷെറിനോട് ആരും ഉടക്കാറില്ല.
ശിക്ഷിക്കപ്പെട്ട ശേഷം ഇതുവരെ ഷെറിന്‍ ഏഴു തവണ സാധാരണ പരോളും അച്ഛന്റെ അസുഖം പറഞ്ഞു രണ്ടു തവണ അടിയന്തര പരോളും നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷെറിനിന്റെ ഉന്നതതല സ്വാധീനം എല്ലാവര്‍ക്കും അറിയാം. ഇതിന്റെ മറവിലാണ് ജയിലിലെ സുഖവാസം.
തിരുവനന്തപുരം വനിതാ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കു ഷെറിന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്നാണു വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റിയത്. അവിടെയുള്ളവര്‍ക്കും ഷെറിനിനെ കൊണ്ട് പൊറുതി മുട്ടി. ഇതില്‍ കണ്ണൂരിലേക്ക് മാറ്റനാണ് നീക്കം. ഷെറിന്റെ സ്വഭാവമറിഞ്ഞതോടെ കണ്ണൂരുകാരും ഭീതിയിലാണ്.
ഷെറിനു ജയിലില്‍ ആരെയെങ്കിലും ഭരിക്കുന്ന ജോലി വേണം. വെയിലും മഴയും ഏല്‍ക്കാന്‍ വയ്യ. കട്ടിപ്പണിക്കു നിര്‍ബന്ധിക്കുന്ന ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കളയുമെന്നും ഷെറിന്റെ ഭീഷണി. അത്തരം ബന്ധങ്ങള്‍ ഉണ്ടെന്ന് പൊലീസിനും അറിയാം. അതുകൊണ്ട് തന്നെ ഷെറിനാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ഏതായാലും വിയ്യൂരില്‍നിന്ന് ഇവരെ മാറ്റണമെന്നാണ് അധികൃതരോടു ജയില്‍ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ അഭ്യര്‍ത്ഥന. സംസ്ഥാനത്തു മൂന്നു വനിതാ ജയിലുകള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ ഷെറിന് ഇനി പോകാനുള്ള ഇടം കണ്ണൂരാണ്. അവരാകട്ടെ ഷെറിനിനെ കിട്ടാതിരിക്കാന്‍ കരുക്കളും നീക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണു ഷെറിനെ വിയ്യൂരിലേക്കു മാറ്റിയത്. അവിടെ എത്തി ഏതാനും നാളുകള്‍ക്കു ശേഷം ഇവര്‍ പരോളില്‍ പോകുകയും ചെയ്തു. പരോള്‍ കാലാവധി കഴിഞ്ഞു തിരിച്ചെത്തിയതോടെയാണു ഷെറിന്‍ തന്റെ നിബന്ധനകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നിരത്തിയത്. കൃഷിപ്പണി ചെയ്താല്‍ കാലില്‍ പൊടിപിടിക്കും. വെയിലു കൊള്ളാന്‍ കഴിയില്ല. കട്ടിപ്പണികളൊന്നും ചെയ്യാന്‍ തയാറുമല്ല. വേണമെങ്കില്‍ അടുക്കളയില്‍ കയറാം എന്ന ഉപാധിയാണു ഷെറിന്‍ മുന്നാട്ടുവച്ചത്. എന്നാല്‍ വിശ്വസ്തരായ തടവുകാരെ മാത്രമേ അടുക്കളയില്‍ കയറ്റൂ എന്നതിനാല്‍ ജയില്‍ സൂപ്രണ്ട് സമ്മതിച്ചില്ല.
നെറ്റിപ്പട്ടവും ആഭരണങ്ങളും നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കി ഷെറിനിനെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.മറ്റു തടവുകാര്‍ പകലന്തിയോളം പണിയെടുക്കുമ്പോള്‍ ഷെറിന്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോഴാണു ജോലി ചെയ്യുന്നത്. തനിക്കു മുകളില്‍ സ്വാധീനമുണ്ടെന്നും സ്ഥലംമാറ്റിക്കളയുമെന്നും ഭീഷണിപ്പെടുത്തുന്നതിനാല്‍ വനിതകളായ ഉദ്യോഗസ്ഥര്‍ കരുതലോടെ മാത്രമേ പെരുമാറൂ. അതുകൊണ്ട് ഷെറിനിന് വിയ്യൂരിലും സുഖജീവിതം.
2009 നവംബര്‍ എട്ടിനു രാവിലെയായിരുന്നു ഷെറിനിന്റെ ശിക്ഷാ വിധിക്ക് ആധാരമായ സംഭവം നടന്നത്. കാരണവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ധനനിശ്ചയ ആധാരം റദ്ദുചെയ്തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ മറ്റു മൂന്നുപേരുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് കേസ്. ബിനുവിന്റെ ഭാര്യ ഷെറിന്‍ ആണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനിയില്‍ കാലായില്‍ ബാസിത് അലി എന്നു വിളിക്കുന്ന ബിനീഷ്, കൂട്ടുകാരന്‍ എറണാകുളം കളമശേരി കുറ്റിക്കാട്ടുകര നിഥിന്‍നിലയത്തില്‍ ഉണ്ണി എന്നു വിളിക്കുന്ന നിഥിന്‍, കൊച്ചി ഏലൂര്‍ പാതാളം പാലത്തിങ്കല്‍ ഷാനു റഷീദ് എന്നിവരാണു മറ്റു പ്രതികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















