കുരങ്ങുപനി: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു, മരണനിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്

കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇരുളം മാതമംഗലം സ്വദേശി ത്രേസ്യ(62)യാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മേപ്പാടി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ത്രേസ്യ ചികിത്സയിലായിരുന്നു. എന്നാല്‍ ത്രേസ്യയെ ആരോഗ്യനിലയില്‍ മാറ്റമുണ്ടാവാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായായിരുന്നു ത്രേസ്യയുടെ മരണം. സംസ്ഥാനത്ത് ഇതേ വരെ 100 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് പത്ത് ശതമാനം കഴിഞ്ഞതോടെ ആരോഗ്യവകുപ്പും ആശങ്കയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















