ചെസില്‍ വിസ്മയം തീര്‍ത്ത് കൊച്ചുബാലന്‍

ഒരു സമയം ഒരാളെ തോല്‍പ്പിക്കാന്‍ പാടുപെടുന്ന കളിയാണ് ചെസ്. അപ്പോളാണ് ഒരേ സമയം 112 പേരെ തോല്‍പ്പിച്ച് കൊച്ചു നിഹാല്‍ ശ്രദ്ധേയനാകുന്നു. മത്സരിക്കാന്‍ 6 മുതല്‍ 71 വയസ്സുവരെയുള്ളവര്‍. 112 പേര്‍ക്കും ചടുലമായ നീക്കങ്ങളിലൂടെ മറുപടി നല്‍കുമ്പോഴും മുഖത്തു പുഞ്ചിരി. പത്തു വയസുള്ളവരുടെ ലോക ചെസ് ചാമ്പ്യന്‍ തൃശൂര്‍ സ്വദേശി നിഹാല്‍ സരിന്‍ അല്‍അസ്ഹര്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രകടനം അസൂയാവഹകമായിരുന്നു. ജില്ലാ ചെസ് അസോസിയേഷനും നേതാജി ഫൗണ്ടേഷനും സംയുക്തമായാണു ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
രാവിലെ പത്തിനു മന്ത്രി പി. ജെ. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കിംഗ്‌സ് ഇന്ത്യന്‍ സിഫന്‍സ് എ ചതുരംഗ കളത്തിലെ തന്ത്രങ്ങളിലൂടെ കളിയുടെ 9ാം മിനിറ്റില്‍ ആറാമത്തെ നീക്കത്തില്‍ ഏഴാം ക്ലാസുകാരിയായ മത്സരാര്‍ഥിയെ നിഹാല്‍ പരാജയപ്പെടുത്തി. വെള്ളക്കരുക്കളാണു നിഹാല്‍ തെരഞ്ഞെടുത്തത്. തൊടുപുഴ സരസ്വതി വിദ്യാനികേതനില്‍ നിന്നെത്തിയ ഏഴു വയസുകാരന്‍ പ്രണവ് ഹരി പ്രായം കുറഞ്ഞ മത്സരാര്‍ഥിയും 71 കാരനായ കുര്യന്‍ ദേവസി പ്രായം കൂടിയ മത്സരാര്‍ഥിയുമായിരുന്നു. മത്സരിക്കാനെത്തിയവരില്‍ ആറു പേര്‍ പ്രഫഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരായിരുന്നു.
2012ല്‍ തൊടുപുഴയില്‍ 50 പേരോടു മത്സരിച്ച നിഹാല്‍ 49 പേരെ പരാജയപ്പടുത്തുകയും ഒരാളോടു സമനില വഴങ്ങുകയും ചെയ്തിരുന്നു. അണ്ടര്‍ 10 വിഭാഗത്തില്‍ മൂന്ന് ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ പങ്കടുത്ത നിഹാല്‍ മൂന്നിലും സ്വര്‍ണം നേടി. 2012ല്‍ അല്‍ ഐനില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ബ്ലിറ്റ്‌സ് വിഭാഗത്തിലും 2013ല്‍ ദക്ഷിണാഫ്രിക്കയില്‍ ക്ലാസിക്കല്‍ വിഭാഗത്തിലും 2014ല്‍ ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പിലും നിഹാല്‍ സ്വര്‍ണം നേടി.
ആറു വയസു മുതല്‍ ചെസില്‍ താല്‍പര്യം കാണിച്ച നിഹാലിന്റെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത് മുത്തഛന്‍ എ.പി. ഉമ്മര്‍ ആയിരുന്നു. തുടര്‍ന്ന് ഒന്നാം ക്ലാസില്‍ കോട്ടയം എക്‌സ് എല്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ന്ന നിഹാല്‍ സ്‌കൂളിലെ ആധ്യാപകന്‍ മാത്യു ജോസഫിന്റെ ശിക്ഷണത്തില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങി. മൂന്ന് വര്‍ഷമായി ഇ.പി. നിര്‍മല്‍ ആണ് നിഹാലിന്റെ പരിശീലകന്‍.
അടുത്തമാസം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ അണ്ടര്‍ 12 വിഭാഗത്തില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഈ ആറാം ക്ലാസുകാരന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















