ടോമിന്‍ തച്ചങ്കരിക്കെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം, ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് അന്വേഷണം

കണ്‍സ്യുമര്‍ ഫെഡ് എം.ഡി ടോമിന്‍ തച്ചങ്കരി ഐ.പി.എസിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈരാറ്റുപേട്ട മേലുകാവില്‍ പ്രവര്‍ത്തിക്കുന്ന മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്ന ക്വാറിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിനു പിന്നില്‍.
മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് ടോമിന്‍ തച്ചങ്കരിയുടെ ബിനാമി ഉടമസ്ഥതയിലുള്ള ക്വാറിയാണെന്ന് പരാതിയില്‍ പറയുന്നു. ഈ ക്വാറി നാലു പേര്‍ക്കായി 20 കോടി രൂപയ്ക്ക് വിറ്റിരുന്നു. മുന്‍കൂറായി എട്ടു കോടി രൂപയും തച്ചങ്കരി കൈപ്പറ്റി. എന്നാല്‍ ക്വാറിക്ക് പരിസ്ഥിതി വകുപ്പിന്റെയോ മലിനീകരണ ബോര്‍ഡിന്റെയോ അടക്കം യാതൊരു വിധ ലൈസന്‍സും ഇല്ലെന്ന് ബോധ്യപ്പെട്ട ഉടമകള്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി പണം തിരികെ ആവശ്യപ്പെട്ടു.
എന്നാല്‍, പണം മടക്കി ല്‍കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല തച്ചങ്കരി തങ്ങളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും രപാതിയില്‍ പറയുന്നു. ഒരു മണിക്കൂറോളം നീളുന്ന ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. തച്ചങ്കരിക്കെതിരായ പരാതി ലഭിച്ചതായും പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.
കണ്‍സ്യുമര്‍ ഫെഡ് എം.ഡിയായി ചുമതലയേറ്റ ശേഷം ഫെഡിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഭരണസമിതിക്കെതിരെ തച്ചങ്കരി വ്യാപകമായ തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെ കണ്‍സ്യുമര്‍ ഫെഡ് ചെയര്‍മാനും ഭരണസമിതിയും എം.ഡിക്കെതിരെ രംഗത്തുവന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















