കരിപ്പൂരിലെ സംഘര്‍ഷം, സി.ഐ.എസ്.എഫ് സി.ഐ സീതാറാം ചൗധരിയ്‌ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ് സി.ഐ സീതാറാം ചൗധരിയ്‌ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇത് കൂടാതെ സംഘര്‍ഷത്തിനിടെ വിമാനത്താവള റണ്‍വേയിലെ ലൈറ്റുകളും മറ്റും നശിപ്പിച്ചതിന് പൊതുമുതല്‍ നശിപ്പിച്ച വകുപ്പ് പ്രകാരം ഇരുപത്തിയഞ്ച് ജവാന്മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.
സി.ഐ.എസ്.എഫ് ജവാന്‍ എസ്.എസ്. യാദവ് മരിച്ചത് സഹപ്രവര്‍ത്തകന്‍ സീതാറാം ചൗധരിയുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റാണെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. തന്നെ മര്‍ദ്ദിച്ച ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് നേരേ തോക്ക് ചൂണ്ടിയ സീതാറാം ചൗധരിയെ തൊട്ടടുത്തുളള കാര്‍ഗോ കോംപ്ലക്‌സിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എസ് യാദവ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. വെടിയുണ്ട ചൗധരിയുടെ കൈ തുളച്ച് എസ്.എസ് .യാദവിന്റെ താടിയെല്ലിലൂടെ തലച്ചോറിലേക്ക് കയറുകയായിരുന്നു.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് നൂറ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ ബംഗളൂരിവിലേക്ക് സ്ഥലംമാറ്റി. സംഭവത്തെ കുറിച്ച് സി.ഐ.എസ്.എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സംഘര്‍ഷവുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കെതിരേയാണ് നടപടി ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















