തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമക്കെതിരെ കേസില്ല: ആത്മഹത്യാ ശ്രമത്തിനും, ജ്വല്ലറിയുടെ നഷ്ടത്തിനും ഇസ്മായിലിനെതിരെ രണ്ട് കേസ്

ഈ കേസിലും സാധാരണക്കാരന് നീതി കിട്ടില്ല എന്നുറപ്പായി. പോലീസ് സമര്‍ത്ഥമായി കേസ് വഴി തിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. മകളുടെ വിവാഹത്തിനായി ജൂവലറിയില്‍നിന്നു സ്വര്‍ണം കടംവാങ്ങിയ പിതാവ് അതേ ജൂവലറിയിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച ഇസ്മയിലിനെതിരെ പൊലീസ് കേസ് എടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള താനൂര്‍ കെ. പുരം സ്വദേശി ഇസ്മായിലിന്റെ നില അതീവ ഗൂരുതരമാണ്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്.
ഇയാളെ ഭീഷണിപ്പെടുത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച താഴെപ്പാലത്തെ ചെമ്മണൂര്‍ ഇന്റര്‍ നാഷനല്‍ ജൂവലറിയ്‌ക്കെതിരെ ഒരു കേസുമില്ല. വീട്ടുകാര്‍ പരാതി നല്‍കിയാല്‍ മാത്രമേ നിലവിലെ അവസ്ഥയില്‍ കേസ് എടുക്കൂ എന്നാണ് പൊലീസ് പറയുന്നത്. അല്ലെങ്കില്‍ അയാള്‍ മരിച്ചാല്‍ ആലോചിക്കാമെന്നാണ് നിലപാട്. അല്ലാത്ത പക്ഷം ഇതു വെറുമൊരു ആത്മഹത്യാ കേസാകും. ഇസ്മായിലിന് കോടതി കയറി ഇറങ്ങേണ്ടിയും വരും.
തീകെടുത്തുന്നതിനിടെ പരുക്കേറ്റ ജൂവലറി ജീവനക്കാരന്‍ പ്രതീക്ഷിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്തു. 45 ദിവസത്തെ അവധിക്ക് സ്വര്‍ണം കടം കൊടുത്ത പണം ഇസ്മായില്‍ നല്‍കാനുണ്ടെന്നാണു ജൂവലറി ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മകളുടെ വിവാഹത്തിനായി സ്വര്‍ണമെടുത്ത വകയില്‍ ഇസ്മായില്‍ പണം നല്‍കാനുള്ളതായി ജൂവലറി ജീവനക്കാര്‍ അറിയിച്ചു. സ്വര്‍ണം വാങ്ങിയ പണം നല്‍കാനെന്ന പേരിലാണ് ഇന്നലെ ഇയാള്‍ എത്തിയത്. ജീവനക്കാരുമായി സംസാരിക്കുന്നതിനിടെ, കടലാസില്‍ പൊതിഞ്ഞു കൊണ്ടുവന്ന പെട്രോള്‍ ദേഹത്തൊഴിച്ചു. ജീവനക്കാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴേക്കും കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തി. ഇതോടെ ജൂവലറിയില്‍ തീപടന്നു.
ഇസ്മായിലിനെതിരെ ആത്മഹത്യാ ശ്രമത്തിനും ജൂവലറിയില്‍ കയറി നാശനഷ്ടമുണ്ടാക്കിയതിനും തിരൂര്‍ പൊലീസ് രണ്ട് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















